സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു.

കോഴിക്കോട്: നാദാപുരം വാണിമേലിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു കുളപ്പറമ്പിലെ മടോപൊയിൽ രാഹുൽ (28) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടം.

എതിർ വശത്ത് നിന്ന് സ്വകാര്യ ബസ് വരുന്നത് കണ്ട് സ്കൂട്ടർ നിയന്ത്രിക്കുന്നതിനിടെ രാഹുൽ റോഡിലേക്ക് തല ഇടിച്ച് വീഴുകയായിരുന്നു. ഓടി കൂടിയവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാളെ പോസ്റ്റ് മോർട്ടം നടത്തി മൃതദ്ദേഹം ബന്ധുകൾക്ക് വിട്ടുനൽകും. മരം കയറ്റിറക്ക് തൊഴിലാളിയാണ് മരിച്ച രാഹുൽ

Leave a Reply

Your email address will not be published. Required fields are marked *