കേരള സേറ്റാറി 2 “സമുദായിക വിഭജനത്തിന് കാരണമാകും. 15 ദിവസ ത്തേക്ക് റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ‘കേരള സ്റ്റോറി 2’ വിന്റെ നാളെത്തേ റിലീസിന് അനുമതി ഇല്ല. സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. കേസിൽ വാദം തുടരുന്നു. ജസ്റ്റിസ്‌ ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് റിലീസ് തടഞ്ഞത്.
15 ദിവസത്തേക്കാണ് സ്റ്റേ. സിനിമ സമുദായിക വിഭജനത്തിന് കാരണമാകമെന്നും എതിർപ്പുണ്ടെങ്കിൽ മേൽക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി. സെൻസർ ബോർഡ്‌ സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പ്രദർശനാനുമതി തടയണമെന്ന ഹരജി നേരത്തെ തീർപ്പാക്കണം എന്ന നിർമ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ച് ഹരജി വീണ്ടും പരിഗണിക്കും. സിനിമയുടെ റിലീസ് നാളെയായതിനാൽ ഹൈക്കോടതിയിൽ നിന്നും പ്രതികൂല ഉത്തരവ് ഉണ്ടായാൽ മേൽക്കോടതിയിൽ സമീപിക്കാൻ സമയം വേണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. സിനിമ മുഴുവനായി കാണാൻ സമയമില്ലാത്തതിനാൽ ചിത്രത്തിന്റെ ടീസർ പരിഭാഷ കണ്ടായിരിക്കും കോടതി ഉത്തരവിടുക.
കോടതിയിലെ യിലെ വാദം തീരും വരെ കേരള സ്‌റ്റോറി സിനിമയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഹരജിക്കാരുടെ വാദങ്ങള്‍ സിനിമയുടെ നിര്‍മാതാക്കള്‍ അപ്രസക്തമാക്കരുതെന്നും കോടതി പറഞ്ഞു. ജഡ്ജിമാർ സിനിമ കണ്ട് വിലയിരുത്തുന്നതിൽ എതിർപ്പ് അറിയിച്ചും നിർമാതാവ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നിർമ്മാതാവ് വിപുൽ അമൃത്പാൽ സത്യവാങമൂലം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *