ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു.

കോഴിക്കോട്: കോഴിക്കോട് ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു.കൊടുവള്ളി സ്വദേശി സുരേന്ദ്രന്‍(53) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.
കോവൂര്‍ നെന്മേനി കാളികുളങ്ങര ഭഗവതി കാവിലെ ഉത്സവത്തിനിടെ സുരേന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. വെളിച്ചപ്പാട് വേഷത്തില്‍ നില്‍ക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.”

Leave a Reply

Your email address will not be published. Required fields are marked *