സുധാകരൻ ‘സ്വതന്ത്രനായി’ അമ്പലപ്പുഴയിൽ മത്സരിക്കും. യു.ഡി എഫ് പിന്തുണക്കും

അമ്പലപ്പുഴ: സി.പി. എം അവഗണനയിൽ
പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നും അകന്നു കഴിയുന്ന
മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും. എം.എം മണി,സജി ചെറിയാൻ, എളമരം കരീം ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ശേഷമായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. പുന്നപ്രയിലെ വസതിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
പാർട്ടിക്കെതിരെ മത്സരിക്കുന്നില്ല, പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി ഉണ്ടെങ്കിൽ അദ്ദേഹം ജയിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തില്ലെന്നും ചുവരെഴുതില്ലെന്നും സുധാകരൻ പറഞ്ഞു. സര്‍ക്കാരിനെതിരെ ഒന്നും പറയില്ല, രാഷ്ട്രീയമായിരിക്കും സംസാരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സുധാകരനെ യുഡിഎഫ് പിന്തുണക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് ഇന്നലെ ഫോണിൽ വിളിച്ചിരുന്നു. യുഡിഎഫ് നേതാക്കൾ സംസാരിക്കും.

യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നു എന്നത് എല്ലാവരും കൊടുത്തു. ഒരു ദൗത്യവുമായി പാർട്ടി നേതാക്കൾ ആരും വന്നില്ല. ദൗത്യവുമായി വരണ്ട സാഹചര്യം ഇല്ല. പാർട്ടിക്ക് വേണ്ടി ജീവിച്ച ആളാണ്‌ ഞാൻ. ആക്ഷേപിക്കാൻ ഞാനില്ല . 17 പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു. പാര്‍ട്ടിയുടെ ആദര്‍ശം ഉപേക്ഷിച്ചിട്ടില്ല. ഒരു പാര്‍ട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്കൽ കമ്മിറ്റി മെമ്പർ അച്ഛനെ വരെ പറഞ്ഞു. ആരും അദ്ദേഹത്തെ തടയാൻ തയ്യാറായില്ല. പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ടുനടക്കുന്നു. എന്‍റെ ബന്ധുക്കൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ആയിരക്കണക്കിന് യുവാക്കൾക്കും ജോലി വാങ്ങി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *