വിദ്യാർഥിനികളുടെയും സഹപ്രവർത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രിൻസിപ്പൽ അറസ്റ്റിൽ .
കുന്നംകുളം (തൃശൂർ): സ്കൂളിലെ വിദ്യാർഥിനികളുടെയും സഹപ്രവർത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്ക ഫോണിൽ സൂക്ഷിച്ച പ്രിൻസിപ്പലിനെ
അറസ്റ്റ് ചെയ്തു.
വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ. സജു വർഗീസാണ് അറസ്റ്റിലായത്.
സജു വർഗീസ് ഫോണിൽ
സൂക്ഷിച്ച ചിത്രങ്ങൾ വിദ്യാർഥികൾ കണ്ടെത്തുകയായിരുന്നു. ഇതാണ്
അറസ്റ്റിലേക്ക് നയിച്ചത് .
വിദ്യാർഥിനികളുടെയും അധ്യാപകരുടെയും പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. രണ്ട് ദിവസം മുമ്പ് സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. പഠനാവശ്യങ്ങൾക്കായി അധ്യാപകൻ തന്റെ മൊബൈൽ ഫോൺ വിദ്യാർഥികൾക്ക് നൽകിയിരുന്നു. ഫോൺ ഉപയോഗിക്കുന്നതിനിടെ ഗ്യാലറി പരിശോധിച്ച വിദ്യാർഥിനികൾ സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത നിലയിലുള്ള അശ്ലീല ചിത്രങ്ങൾ കണ്ട് ഞെട്ടി. വിദ്യാർഥിനികൾ വിവരം ഉട മറ്റ് അധ്യാപകരെയും സ്കൂൾ അധികൃതരെയും അറിയിക്കുകയായിരുന്നു.
വിദ്യാർഥികളും അധ്യാപകരും ചേർന്ന് നൽകിയ പരാതിയെത്തുടർന്നാണ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി കേസെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

