ഭാര്യപിണങ്ങി പോയതി ന്ട്രാൻസ്ഫോ മറിൽ‌ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

പത്തനംതിട്ട : ഭാര്യപിണങ്ങിപോയതിന്ട്രാൻസ്ഫോമറിൽ‌ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ. പത്തനംതിട്ട ഊന്നുകല്ലാണ് സംഭവം. 23 കാരനായ വാര്യാപുരം സ്വദേശി ആരോമലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസും അ​ഗ്നിരക്ഷാസേനയും ഏറെ നേരമെടുത്താണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്

കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോർമറിന് മുകളിൽ യുവാവ് കയറിയത്. കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോമറിന് മുകളിലാണ് യുവാവ് വലിഞ്ഞുകയറിയത്. തുടർന്ന് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രാത്രി മുഴുവൻ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ പൊലീസും അ​ഗ്നിരക്ഷാസേനയും ശ്രമിച്ചു.
ഏഴ് മാസം ഗർഭിണിയായ കാമുകിയെ വീട്ടിൽ താമസിപ്പിച്ചതിനാണ് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. ഇനി തിരികെ വരില്ലെന്ന് പറഞ്ഞാണ് യുവതി പോയത്. ഇതോടെയാണ് ട്രാൻസ്ഫോമറിൽ കയറി യുവാവ് ഭീഷണിമുഴക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *