നാട്ടിൽ എത്തിയ ഹനീഫ ആശുപത്രി കട്ടിലിൽ കണ്ടത് ഉറ്റവരുടെ ചേതനയറ്റ മൃതദേഹം.
നാദാപുരം : (കോഴിക്കോട് ) സ്വന്തം മകൾ വെള്ളത്തിൽ മുങ്ങി താണപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ സഹോദര ഭാര്യയുടെയും സഹോദരന്റെയും ജീവനും പുഴയെടുത്തു. കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയ ഹനീഫ ആശുപത്രി കട്ടിലിൽ കണ്ടത് ഉറ്റവരുടെ ചേതനയറ്റ മൃതദേഹം
നാദാപുരത്തിനടുത്ത് പുളിയാവ് നാമത്ത് താഴെക്കുനി പാലത്തിനു സമീപത്തുണ്ടായ ദാരുണ ദുരന്തം.
നിയമസഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനും തന്റെ പൂർണ ഗർഭിണിയായ ഭാര്യ അസ്മിനയുടെയും അടുത്തേക്ക് സന്തോഷത്തോടെ ഓടിയെത്തിയ ഗൾഫിലായിരുന്ന ഹനീഫയ്ക്ക് നെഞ്ചു പിളർത്തുന്ന വേദനയാണ് പുളിയാവ് പുഴ സമ്മാനിച്ചത്.
ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം. അരീകുണ്ടിൽ അൻസാർ(45), അൻസാറിന്റെ ഭാര്യ പരേതനായ അമ്മദ് മുസല്യാരുടെയും സഫിയയുടെയും മകളായ വയനാട് തരുവണ സ്വദേശിയായ സുഹാദ(36) ഹനീഫയുടെ മകൾ ഇസ്സ മറിയം(8) എന്നിവരാണ് മരിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല

