വെള്ളം ചോദിച്ച് വീട്ടിൽ എത്തി വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ച യുവാവ് പിടിയിൽ.

കോട്ടയം:വെള്ളം ചോദിച്ച് വീട്ടിൽ എത്തി വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ച യുവാവ് പിടിയിൽ മുണ്ടക്കയം പുഞ്ചവയൽ സ്വദേശി ലിബിനാണ് പിടിയിലായത്. കോട്ടയം കൂട്ടിക്കലിലാണ് സംഭവം. നാരകംപുഴയിൽ ഒറ്റക്ക് താമസിക്കുന്ന എൺപതുകാരിയെ ആണ് പ്രതി ആക്രമിച്ചത്. വയോധികയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ് പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. എൺപതുകൊരി തനിച്ച് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി കുടിവെള്ളം ചോദിക്കുകയായിരുന്നു. വെള്ളം കുടിച്ച ശേഷം വെള്ളം നൽകിയ ഗ്ലാസ് നിലത്തെറിഞ്ഞ് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച ശേഷം ഇവരെ പ്രതി തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

വയോധികയുടെ നിലവിളി കേട്ട് നാട്ടുകാരും അയൽവാസികളും ഓടി വരികയായിരുന്നു. പിന്നീട് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കുട്ടിക്കൽ വില്ലേജ് ഓഫീസിന് സമീപത്ത് വച്ചാണ് നാട്ടുകാർ പ്രതിയെ പിടികൂടിയത്. തുടർന്ന് ഇയാളെ പൊലീസിനെ കൈമാറുകയായിരുന്നു. പ്രതി ആക്രമിച്ച വയോധികയുടെ പരിക്ക് ഗുരുതരമല്ല. മോഷണത്തിനും വധശ്രമത്തിനും പ്രതിക്കെതിരെ കേസ് എടുക്കുമെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *