കേന്ദ്ര സർക്കാരിൻ്റെ ബയോ മെട്രിക് തിരിച്ചറിയൽ ഡയാലിസിസ് രോഗികൾക്ക് ദുരിതമാവുന്നു.

കോഴിക്കോട് : കേന്ദ്ര സർക്കാരിൻ്റെ ബയോ മൊടിക് നിരീക്ഷണം ഡയാലിസിസ് രോഗികൾക്ക് ദുരിതമാവുന്നു
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍
ഡയാലിസിസിന് എത്തുന്ന രോഗികൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാൻ
നടപ്പാക്കിയ തിരിച്ചറിയൽ സംവിധാനമാണ്
അവർക്ക് ദുരിതമായത്
ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവര്‍ ആളെ തിരിച്ചറിയാന്‍ ഡയാലിസിസിന് മുമ്പും ശേഷവും വിരലടയാളവും കൃഷ്ണമണിയുടെ സ്കാനിങും നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ദേശം. ഇതോടെ അഞ്ചും ആറും മണിക്കൂര്‍ വരിനില്‍ക്കേണ്ട ഗതിക്കേടിലാണ് ഡയാലിസിസ് രോഗികള്‍ഇത് ഒരാളുടെ മാത്രം ബുദ്ധിമുട്ടല്ല.

“ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഡയാലിസിസ് ചെയ്യാനെത്തുന്ന ആയിരകണക്കിന് രോഗികളുടെ അവസ്ഥയാണ്. ഏപ്രില്‍ ഒന്നുമുതലാണ് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ പരിഷ്കരണം മെഡിക്കല്‍ കോളജുകളില്‍ കര്‍ശനമാക്കിയത്. ഡയലാസിസിന് മുമ്പും ശേഷവും  ബയോമെട്രിക് പരിശോധന വേണ്ടിവരുന്നതിനാല്‍ പലരും അഞ്ചും ആറും മണിക്കൂറാണ് വരിനില്‍ക്കേണ്ടിവരുന്നത്. ഡയലാസിസിന് ശേഷം രോഗികള്‍ക്ക് ക്ഷീണം  അനുഭവപ്പെടും.  മണിക്കൂറുകള്‍ നീണ്ട വരിനില്‍പ്പും കൂടിയാവുന്നതോടെ രോഗികള്‍ തളരും

നേരെത്തെ ബയോമെട്രിക് പരിശോധന മാസത്തില്‍ ഒരുതവണ നടത്തിയാല്‍ മതിയായിരുന്നു. ബയോമെട്രിക് സംവിധാനത്തിന്‍റെ ഭാഗമായിട്ടില്ലെങ്കില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കില്ല. ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലെങ്കില്‍ ഓരോ തവണയും 900 രൂപ ഡയാലിസിസിന് മുടക്കേണ്ടിവരും

Leave a Reply

Your email address will not be published. Required fields are marked *