പാമ്പിനെ പോകറ്റിലിട്ട യുവാവ് നാടിനെ മുൾമുനയിലാക്കി. സോഷ്യൽ മീഡിയ വൈറലാക്കി

അരീക്കോട് : (മലപ്പുറം): പാമ്പിനെ പോകറ്റിലിട്ട യുവാവ്
നാടിനെ മുൾമുനയിലാക്കി. അഥിതി തൊഴിലാളിയായ യുവാവാണ്
വഴിയെ പോയ പാമ്പിനെ എടുത്ത് പാന്റസിന്റെ കീശയിലിട്ട് അഭ്യാസം കാണിച്ചത്. സോഷ്യൽ മീഡിയ മണിക്കൂ റുകൾക്കകം ഇത് വൈറലാക്കി
ഒടുവിൽ അതേ പാമ്പിന്റെ കടിയേറ്റ ബോധംകെട്ട യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.
വ്യാഴാഴ്‌ച രാവിലെ 11ഓടെ എടവണ്ണ ഒതായി അങ്ങാടിയിലായിരുന്നു അതിഥിത്തൊഴിലാളിയായ യുവാവ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്. പലതവണ പാമ്പിനെ പാന്റ്‌സിന്റെ കീശയിലിട്ടും എടുത്തും ഇയാൾ ഷോ കാണിക്കുകയായിരുന്നു. വിഷപ്പാമ്പിനെ കീശയിലിട്ട് അങ്ങാടി ചുറ്റിയ ഇയാളെ നാട്ടുകാർ വളഞ്ഞ് വഴക്കുപറയുകയും പാമ്പിനെ പുറത്തിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ കീശയിൽ കൈയിട്ട ഇയാ​ൾ കടിയേറ്റ ലക്ഷണം കാണിച്ചു. കൈവിരലുകൾക്കിടയിലെ കടിയേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ പാമ്പിനെയെടുത്ത് പുറത്തിട്ടു. ഇതി​നെ പ്ലാസ്റ്റിക് കവറിലാക്കി തൊട്ടടുത്തുള്ള ആശുപത്രിയിലേക്കു നടന്നു. ഇതിനിടെ ബോധക്ഷയം സംഭവിച്ചതോടെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സമീപപ്രദേശത്ത് വാടകയ്ക്കു താമസിക്കുന്ന യുവാവ്, കൂലിപ്പണി എടുക്കുന്നയാളാണ്. ലഹരി ഉപയോഗിച്ച നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി​െയങ്കിലും അപകടനില തരണംചെയ്തതോടെ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *