മീഡിയ വൺ ഫേസ് ബുക്ക് പേജ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതിനെതിരെ മാനേജ്മെൻ്റ് ഹൈക്കോട തിയിൽ ഹരജി ഫയൽ ചെയ്തു
കൊച്ചി: മീഡിയ വൺ ഫേസ് ബുക്ക് പേജ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതിനെതിരെ
മീഡിയ വൺ മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ച
ഫേസ്ബുക്കിന്റെ നടപടി സുപ്രിംകോടതി വിധികള്‍ക്കും ഐടി ആക്ടിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മീഡിയവണ്‍ ടിവി എന്ന പേജിന് ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നിയമ നിര്‍വഹണ ഏജന്‍സിയോ യൂണിയന്‍ ഓഫ് ഇന്ത്യയോ ആവശ്യപ്പെട്ട പ്രകാരം ബ്ലോക്ക് ചെയ്യുന്നു’ എന്ന് മാത്രമാണ് മീഡിയവണിന് ഫേസ്ബുക്ക് നല്‍കിയ വിശദീകരണം
ഇന്ത്യയില്‍നിന്നുള്ള പ്രേക്ഷകര്‍ക്കാണ് ഫേസ്ബുക്ക് പേജില്‍ പ്രവേശനം തടഞ്ഞത്.
ഏതെങ്കിലും വാര്‍ത്തയോ ഉള്ളടക്കമോ ചൂണ്ടിക്കാട്ടാതെയാണ് ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തത്. ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാലോ നിയമപരമായ ഉത്തരവ് പ്രകാരമോ വാര്‍ത്ത നീക്കംചെയ്യാന്‍ ഫേസ്ബുക്കിന് കഴിയുമെങ്കിലും പേജ് ബ്ലോക്ക് ചെയ്യാന്‍ അധികാരമില്ല. ‘. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ മീഡിയവണ്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ പേജ് ബ്ലോക്ക് ചെയ്‌തെങ്കിലും വാര്‍ത്തയും വിഡിയോയും അപ്‌ലോഡ് ചെയ്യുന്നത് അടക്കമുള്ള അഡ്മിന്‍ അവകാശങ്ങള്‍ക്കോ ഇന്ത്യക്ക് പുറത്ത് പേജ് ലഭ്യമാകുന്നതിനോ തടസ്സമില്ല.

