110 കിലോ കഞ്ചാവുമായി ബുദ്ധ സന്യാസിമാർ പിടിയിൽ
കൊളംമ്പോ : 110 കിലോ കഞ്ചാവുമായി ബുദ്ധ സന്യാസിമാർ പിടിയി. ശ്രീലങ്കയിലെ കൊളംമ്പോ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് സന്യാസിമാർ അറസ്റ്റിലായത്. നാല് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് തായ്ലാൻഡിൽ നിന്ന് സന്യാസിമാർ കൊളംമ്പോയിലെത്തിയത്. സംഘത്തിലെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ 23 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഓരോ സന്യാസിയുടെയും സ്യൂട്ട്കേസിനുള്ളിൽ നിന്ന് അഞ്ച് കിലോ വീതം കഞ്ചാവ് കണ്ടെത്തി. വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. വിദ്യാർത്ഥികളായ സന്യാസിമാരാണ് അറസ്റ്റിലായത്. ഇവരുടെ സംഘത്തിലെ മുഖ്യസൂത്രധാരനെ നഗരത്തിൽ വച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഞ്ചാവ് അടങ്ങിയ പാഴ്സലുകൾ ഏറ്റുവാങ്ങുന്നതിനായി കാത്തുനിൽക്കുകയായിരുന്നു ഇയാൾ.
സന്യാസികളുടെ ബാഗുകളിൽ പുസ്തകങ്ങളുടെയും മിഠായികളുടെയും ഇടയിലായി കഞ്ചാവ് ഒളിപ്പിച്ചുവച്ചിരുന്നത്. സന്യാസിമാരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. യാത്രയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോകളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

