ബുദ്ധ സന്യാസി ധാർവാർഡിൽ കൊല്ലപ്പെട്ട നിലയിൽ.

മംഗളൂരു:  സന്യാസി താഷി ധോണ്ടുപ് (39) ധാർവാർഡിൽ കൊല്ലപ്പെട്ട നിലയിൽ ഉത്തര കന്നട ജില്ലയിൽ മുണ്ട്ഗോഡ് തിബത്തൻ കോളനിയിലെ സന്യാസിയാണ് താഷി. ധാർവാഡിന്റെ പ്രാന്തപ്രദേശത്ത് പാതയോരത്ത് മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുഖത്ത് മുറിവുകളുണ്ട്. വ്യാഴാഴ്ച വൈകിട്ട് മൃതദേഹം കണ്ട ധാർവാഡ് റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനാപകടമാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തലേന്ന് രാത്രി മറ്റെവിടെയെങ്കിലും വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നും പിന്നീട് മൃതദേഹം റോഡരികിൽ കൊണ്ടുപോയി ഉപേക്ഷിച്ചിരിക്കാമെന്നും പൊലീസ് കരുതുന്നു.

’കൊലപാതകത്തിന്റെ കാരണം കണ്ടെത്തുന്നതിനും ഉത്തരവാദികളെ തിരിച്ചറിയുന്നതിനുമായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും പ്രദേശവാസികളുടെ മൊഴിയെടുക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *