കോക്റോച്ച് ജനതാ പാർട്ടിയുമായി സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങളുടെ ഫോളോഴ്സ് നെ സ്വന്തമാക്കിയ ദീപക് ന് നേരെ സംഘ് പരിവാർ കൊലവിളി.

മുംബൈ: കോക്റോച്ച് ജനതാ പാർട്ടിയുമായി സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങളുടെ ഫോളോഴ്സ് നെ സ്വന്തമാക്കിയ ദീപക് ന് നേരെ സംഘ് പരിവാർ കൊലവിളി
അവസാനമായി നീറ്റ് പരീക്ഷയിലെ ക്രമക്കേടിൻ്റെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പുറത്തു വിട്ട വീഡിയോ ഒരു മണിക്കൂറിൽ 12 ദശ ലക്ഷം പേർ കണ്ടിരുന്നു.
ഇതും സംഘ് പരിവാറിനെ വിറളി പിടിപ്പിച്ചിട്ടുണ്ട് എന്നതിൻ്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന ഭീഷണിപ്പെടുത്തൽ. അഭിജീത്ത് ദിപ്കെയ്ക്ക് നേരെ അതിരൂക്ഷമായ ഭാഷയിലാണ് ബിജെപി-സംഘപരിവാർ അനുകൂലികൾ വധഭീഷണി മുഴക്കിയിരിക്കുന്നത്
തങ്ങൾ പറയുന്ന രാഷ്ട്രീയ നിലപാടുകൾ അംഗീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നാണ് പരസ്യമായ ഭീഷണി. അഭിജീത്തിന്റെ വീട് എവിടെയാണെന്നും മാതാപിതാക്കൾ എവിടെയാണ് താമസിക്കുന്നതെന്നും തങ്ങൾക്ക് കൃത്യമായി അറിയാമെന്ന് അക്രമികൾ മുന്നറിയിപ്പ് നൽകുന്നു.
“കാലിനടിയിൽ പാറ്റകൾ ചതഞ്ഞരയുന്നതുപോലെ നിന്നെയും നിന്റെ പ്രസ്ഥാനത്തെയും തീർക്കും” എന്ന ക്രൂരമായ പരാമർശമാണ് ഭീഷണി സന്ദേശത്തിലുള്ളത്
മകന് ലഭിച്ച ഈ അപ്രതീക്ഷിത ജനപ്രീതി തങ്ങളുടെ ഉറക്കം കെടുത്തിയെന്നാണ് പിതാവ് ഭഗവാന്‍ ദിപ്‌കെ വ്യക്തമാക്കുന്നത്
‘ഇന്നത്തെ രാഷ്ട്രീയം നോക്കുകയാണെങ്കില്‍, എത്ര അനുയായികള്‍ ഉണ്ടായാലും ഭയം സ്വാഭാവികമാണ്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയം അവന്‍ തന്നെ ഒരു അഭിമുഖത്തില്‍ പ്രകടിപ്പിച്ചിരുന്നു.
അത്തരം സംഭവങ്ങളെക്കുറിച്ച് നമ്മള്‍ പത്രങ്ങളില്‍ വായിക്കുന്നതാണ്. അവന്‍ പ്രശസ്തനായതില്‍ എനിക്ക് വലിയ ആശങ്കയുണ്ട്. കഴിഞ്ഞ രണ്ട് രാത്രികളായി ഞാന്‍ ഉറങ്ങിയിട്ടില്ല. എനിക്ക് രാഷ്ട്രീയം വെറുപ്പാണ്, അതില്‍ ഒട്ടും താത്പര്യവുമില്ല’, ഭഗവാന്‍ ദിപ്‌കെ പറഞ്ഞു.
ജനാധിപത്യപരമായ സംവാദങ്ങൾക്ക് പകരം വ്യക്തിഹത്യയും കൊലവിളിയും ആയുധമാക്കുന്ന സംഘപരിവാർ രീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഭയത്തിന്റെ രാഷ്ട്രീയം ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്ന് സാമൂഹ്യ നിരീക്ഷകർ വിലയിരുത്തുന്നു.
സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തിൽ പോലീസ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്

Leave a Reply

Your email address will not be published. Required fields are marked *