ബക്രീദിന് നിയമം ലംഘിച്ചുള്ള മൃഗബലികൾ വേണ്ട ; കർശന നിയന്ത്രണവുമായി ഡൽഹി സർക്കാർ.

ന്യൂഡൽഹി : ബക്രീദിന് നിയമവിരുദ്ധമായ മൃഗബലി തടയുന്നതിനായി കർശന നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ. നിയമം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ മൃഗങ്ങളെ അറുക്കുകയോ, നിരോധിത മൃഗങ്ങളെ ബലി നൽകുകയോ ചെയ്താൽ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി സർക്കാർ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ പശുക്കൾ, പശുക്കുട്ടികൾ, ഒട്ടകങ്ങൾ എന്നിവയെയോ മറ്റ് നിരോധിത ഗണത്തിൽപ്പെട്ട മൃഗങ്ങളെയോ ബലി നൽകുന്നത് പൂർണമായും നിയമവിരുദ്ധമാണെന്നും സർക്കാർ വ്യക്തമാക്കി.

ഡൽഹി വികസന വകുപ്പ് മന്ത്രി കപിൽ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. പൊതുസ്ഥലങ്ങളിലെ കശാപ്പ് നിരോധിച്ചുകൊണ്ടും ഡൽഹി സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. റോഡുകൾ, തെരുവുകൾ, പാർക്കുകൾ, ജനവാസ മേഖലകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ മൃഗബലി നടത്താൻ അനുവദിക്കില്ല. സർക്കാർ അംഗീകരിച്ചിട്ടുള്ള നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമേ ഇതിന് അനുമതിയുണ്ടാകൂ എന്നും ഡൽഹി സർക്കാർ പുറത്തിറക്കിയ മാർഗ നിർദേശങ്ങളിൽ പറയുന്നു….

Leave a Reply

Your email address will not be published. Required fields are marked *