AI girlfriend

ഫോണിലെ കുറിപ്പിൽ യുവാവിന്റെ ഭീഷണി പരാമർശം; യൂട്യൂബർ തംബുരുവിന്റെ മരണം, അസ്വഭാവിക മരണത്തിന് കേസെടുത്തു

വൈക്കം: ‘തംബുരു ക്വീൻഫിഷർ’ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തിയിരുന്ന തംബുരുവിനെ (36) വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് കട്ടത്തറ സ്വദേശിനിയായ തംബുരുവിനെ വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് തിങ്കളാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല.

തംബുരുവിനൊപ്പമുള്ള ദൃശ്യങ്ങളുടെ പേരുപറഞ്ഞ് പാലക്കാട് സ്വദേശിയായ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായി തംബുരുവിന്റെ ഫോണിൽനിന്ന് ലഭിച്ച കുറിപ്പിൽ പറയുന്നുണ്ട്. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഭർത്താവുമായി വേർപിരിഞ്ഞ് പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ പതിമൂന്നുകാരിയായ മകളോടൊപ്പമായിരുന്നു തംബുരു താമസിച്ചിരുന്നത്. വൈക്കം സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൾ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് തംബുരുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നാടൻ മത്സ്യബന്ധന രീതികളെ അടിസ്ഥാനമാക്കി തംബുരു നടത്തിയിരുന്ന ‘തംബുരു ക്വീൻഫിഷർ’ യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധ നേടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *