നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു.കുട്ടി ഐസിയുവിൽ
കോഴിക്കോട് : നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച 19 കാരിയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളജ് ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചു.
വയറുവേദന എന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. പിതാവും സഹോദരങ്ങളുമാണ് ഒപ്പമുണ്ടായിരുന്നത്. പെൺകുട്ടി അവിവാഹിതയാണ്. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെയാണ് കുഞ്ഞിനെ ശുചിമുറിക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്.

