അബ്ബൂ, ഇവരെന്നെ വിടുമെന്ന് തോന്നുന്നില്ല, വലിയ വഴക്ക് നടക്കുന്നു; ട്രയിനിൽ വീട്ടിലേക്ക് തിരിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം, മൊബൈൽ സന്ദേശം വന്ന ശേഷം ഫോൺ സ്വിച്ച് ഓഫ് , കുട്ടിയെ കാണാനില്ലെന്ന് കുടുംബം.

പട്ന :രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽസംഘ് പരിവാർ പെരുന്നാൾ ആഘോഷങ്ങളെയും
അനുഷ്ഠാനങ്ങളെയും
അക്രമത്തിലൂടെ നേരിടുന്നത് തുടരുന്നതി നിടയിൽ ബീഹാറിൽ ട്രയിനിൽ കയറിയ മുസ്‌ലിം വിദ്യാർഥിയെ ക്രൂരമായി മർദ്ധിച്ച ഫോൺ സന്ദേശം പിതാവിന് ലഭിച്ചു . തുടർന്ന് ഫോൺ സ്വിച്ച് ഓഫാ വുകയും മകനെ കാണാനില്ലന്ന് കുടുംബം പരാതിപ്പെടുകയും ചെയ്തു ഇരുപതുകാരനായ ഫൈസാന്‍ അഹ്‌മദ് റാസയെയാണ് കാണാതായത്. മകൻ വന്നു സന്തോഷ കൊണ്ട് ആഘോഷമാ വേണ്ട പെരുന്നാൾ ബീഹാറിലെ ഫുല്‍വാരിയയിലുള്ള ഫൈസാന്റെ വീട്ടില്‍ ഇപ്പോൾ നിലവിളികളുടേതാണ്. പൂര്‍വാഞ്ജല്‍ എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ തിരക്കിലേക്ക് മറഞ്ഞുപോയ തങ്ങളുടെ മകന്‍ എവിടെയെന്നറിയാതെ വിങ്ങിപ്പൊട്ടുകയാണ് ഒരു കുടുംബം.
മാവോയിലെ ദാറുല്‍ ഉലൂം അംജദിയ്യ മദ്രസയിലെ വിദ്യാര്‍ത്ഥിയായ ഫൈസാന്‍, ബലിപെരുന്നാള്‍ അവധിക്ക് വീട്ടിലേക്ക് വരികയായിരുന്നു. യാത്ര തിരിച്ച് അധികം വൈകും മുന്‍പ് പിതാവ് ഇംതിയാസ് അഹ്‌മദിന്റെ ഫോണിലേക്ക് ആ മകന്റെ അവസാന സന്ദേശമെത്തി, ‘അബ്ബൂ… ഇവരെന്നെ വിടുമെന്ന് തോന്നുന്നില്ല. എല്ലാവരും ഉപദ്രവിച്ചോണ്ടിരിക്കുകയാണ്. ആരും കാണാതെയാണ് ഈ മെസേജ് അയക്കുന്നത്…’

ആ വാക്കുകളിലെ ഭയം ഒരു പിതാവിനെ തളര്‍ത്തിക്കളയാന്‍ മാത്രമുള്ളതായിരുന്നു. അതിനുശേഷം ഫൈസാന്റെ ഫോണ്‍ നിശ്ചലമായി. വണ്ടി ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടും ഫൈസാന്‍ മാത്രം ട്രെയിനില്‍ നിന്നിറങ്ങിയില്ല. രാജ്യത്തെ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം നന്നായറിയാവുന്ന ഒരു സാധാരണ പിതാവായിരുന്നു ഇംതിയാസ്. അതുകൊണ്ടുതന്നെ മകന്‍ ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുമ്പോള്‍ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് പോലും അദ്ദേഹത്തിന് കൃത്യമായ ജാഗ്രതയുണ്ടായിരുന്നു.
ദേശീയ മാധ്യമങ്ങളോട് കണ്ണീരോടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഏതൊരു സാധാരണക്കാരന്റെയും നെഞ്ചുലയ്ക്കുന്നതാണ്. ‘രാജ്യത്തെ നിലവിലെ സാഹചര്യം നമുക്കറിയാമല്ലോ. അതുകൊണ്ട് ട്രെയിനില്‍ തനിച്ചു യാത്ര ചെയ്യുമ്പോള്‍ കുര്‍ത്തയും പൈജാമയും തലപ്പാവുമൊക്കെ ഒഴിവാക്കണമെന്ന് ഞാന്‍ അവനോട് എപ്പോഴും പറയുമായിരുന്നു. ആ മുന്‍കരുതലുകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ട്രെയിനിനുള്ളിലെ ഏതോ തീവ്രവിഭാഗങ്ങള്‍ ആ ഇരുപതുകാരനെ ലക്ഷ്യം വെച്ചത്.
മാവോ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഫൈസാന്‍ ട്രെയിനില്‍ കയറിയതായി വ്യക്തമായിട്ടുണ്ട്. അവന്‍ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്ന് മദ്രസ അധികൃതരും സ്ഥിരീകരിക്കുന്നു. എന്നാല്‍ ട്രെയിനിനുള്ളില്‍ വെച്ച് ആക്രമണം നടന്നുവെന്ന സന്ദേശം വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഫൈസാനെക്കുറിച്ചോ അവന്റെ സാധനങ്ങളെക്കുറിച്ചോ യാതൊരു വിവരവുമില്ല.
കുടുംബത്തിന്റെ പരാതിയില്‍ ഫുല്‍വാരിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് മണിക്കൂറിലേറെയായിട്ടും യാതൊരു സൂചനയും ലഭിക്കാത്തത് റെയില്‍വേ സുരക്ഷയെക്കുറിച്ചും യാത്രക്കാരുടെ സുരക്ഷിതത്വത്തെക്കുറിച്ചും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ അപ്രത്യക്ഷനായ ഫൈസാന്‍ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *