എത്തിയത് മൂത്രക്കല്ല് ചികിത്സക്ക്, യുവാവ് മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി.ഇടത് വൃക്കക്ക് പകരം വലത് വൃക്കക്ക് ശസ്ത്രക്രിയ നടത്തിയതാണ് വാണിമേല്‍ സ്വദേശി റീജിത്ത് മരിക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം വിശദീകരിച്ചു.
2025 ആഗസ്റ്റിലാണ് കോഴിക്കോട് വാണിമേൽ സ്വദേശി പറമ്പത്ത് റീജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് ആറിന് റീജിത്തിനെ കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വൃക്കയിൽ ഇടതുഭാഗത്തെ കല്ല് നീക്കം ചെയ്യുന്നതിനായിരുന്നു ശസ്ത്രക്രിയ. എന്നാൽ ഡോക്ടർമാർ വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും, ശസ്ത്രക്രിയ കഴിഞ്ഞത് മുതൽ ആരോഗ്യനില അനുദിനം വഷളായെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
ആരോഗ്യനില വഷളായതിനെ തുടർന്ന് മെയ് 18ന് ആണ് റീജിത്തിനെ മെഡിക്കൽ കോളേജിൽ വീണ്ടും പ്രവേശിപ്പിച്ചു. ശ്വാസകോശത്തിനും വൃക്കകൾക്കും അണുബാധയുണ്ടായതിനെ തുടർന്ന് മെയ് 30ന് ഐസിയുവിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു റീജിത്ത് ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഈമാസം ഒന്നിന് തന്നെ ചികിത്സ പിഴവിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും, പോലീസിനും പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ കൈക്കൊണ്ടില്ലെന്നും ബന്ധുക്കൾ ആരോപണമുണ്ട്. എന്നാല്കുടുംബത്തിന്റെ ആരോപണം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരുടേയെങ്കിലും ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് അഡീഷണല്‍ സൂപ്രണ്ട് ഡോക്ടര്‍ കെ.പി സുനില്‍ കുമാര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 46 കാരനായ റീജിത്ത് ഇന്‍ഡസട്രിയല്‍ ജീവനക്കാരനാണ്.

