വയനാട്ടിൽ നൂറ്റമ്പതോളം വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ശാരീരിക അസ്വസ്ഥത , സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു

കൽപ്പറ്റ:  വയനാട് കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ നൂറ്റമ്പതോളം വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ശാരീരിക അസ്വസ്ഥകൾ ബാധിച്ചതിനെ തുടർന്ന് സ്കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂൺ ഒന്നാം തീയതി മുതൽ തന്നെ ചില കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. പനിയും കടുത്ത ഛർദ്ദിയുമാണ് കുട്ടികൾക്കുണ്ടായത്. അസ്വസ്ഥതകൾ രൂക്ഷമായതോടെ വിദ്യാർത്ഥികളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കുട്ടികൾക്ക് പുറമെ സ്കൂളിലെ ഒരു അധ്യാപികയ്ക്കും സമാനമായ രീതിയിൽ ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലും പരിസരത്തും അടിയന്തര പരിശോധനകൾ ആരംഭിച്ചു. സ്കൂളിൽ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയോ മറ്റോ പടർന്ന ബാക്ടീരിയൽ ഇൻഫെക്ഷൻ (ബാക്ടീരിയ ബാധ) ആകാം രോഗകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ആശുപത്രികളിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) അറിയിച്ചു. കൃത്യമായ രോഗകാരണം കണ്ടെത്താനായി കുട്ടികളുടെ സാംപിളുകളും സ്കൂളിലെ കുടിവെള്ളത്തിന്റെ സാംപിളുകളും വിദഗ്ധ പരിശോധനയ്ക്കായി

Leave a Reply

Your email address will not be published. Required fields are marked *