മുള്ളൻ പന്നി കുറുകെ ചാടി ഓട്ടോ മറിഞ് ഡ്രൈവർ മരിച്ചു.

കോഴിക്കോട്:മുള്ളൻ പന്നി കുറുകെ ചാടി ഓട്ടോ മറിഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് നരിപ്പറ്റ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ലിജേഷ് കുമാർ (35) ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന ഭാര്യ സൗമ്യക്ക് ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ തൂണേരി ബാലവാടി ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ലിജേഷ് കുമാറും ഭാര്യ സൗമ്യയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് കുറുകെ മുള്ളൻപന്നി പെട്ടെന്ന് ചാടുകയായിരുന്നു. മൃഗത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലിജേഷിനെ ഉടൻ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കുകളോടെ രക്ഷപ്പെട്ട ഭാര്യ സൗമ്യ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശത്ത് വന്യജീവികളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപും സമാനമായ രീതിയിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലകളിൽ ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് കാണിച്ച് പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *