AI girlfriend

സി.എ. മഞ്ജു വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇൻ ചാർജ്.

കോഴിക്കോട് :കേരള വഖഫ് ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇൻ ചാർജ് ആയ സി.എ മഞ്ജുവിനെ നിയമിച്ചു. നിയമ ബിരുദധാരിയായ മഞ്ജു ദീർഘകാല സേവനത്തിനൊടുവിലാണ് സിഇഒ സ്ഥാനത്തേക്കെത്തുന്നത്.

1960ൽ വഖഫ് ബോർഡ് രൂപീകൃതമായതിന് ശേഷം ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത നിയമിതയാകുന്നത്. എറണാകുളം പാനായിക്കുളം സ്വദേശിയായ മഞ്ജു പാനായിക്കുളം ചൊള്ളാമ്പാട്ട് അബ്ദുറഹ്മാന്റെയും കൊടുങ്ങല്ലൂർ കറുകപ്പാടത്ത് വഹീദയുടെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *