ഇപ്പോൾ നടക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യം ,പ്രേമ കുമാരി

വല്ലാത്ത ദുഃഖത്തിലാണെന്നും ഏറെ മനപ്രയാസം നേരിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി

തലാലിന്റെ മാതാപിതാക്കളുടെ വേദന ഞാനറിയും എന്റെ മകനാണ് തലാല്‍ എങ്കില്‍ ഞാൻ എന്തുമാത്രം വേദനിക്കും. അതേവേദനയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്.യെമനില്‍ നിന്ന് അഭിഭാഷകൻ സാമുവല്‍ ജറോമിനോടൊപ്പം മാതൃഭൂമി ചാനലിലാണ് പ്രേമകുമാരി ഇക്കാര്യം പറഞ്ഞത് പറഞ്ഞത് . പക്ഷേ, എല്ലാം തകർത്തുകളയുന്ന വാർത്തകളാണ് വരുന്നത്. ഞാൻ കാലുപിടിക്കുകയാണ്. എന്റെ മകളെ ഈ യെമെൻ രാജ്യത്ത് നശിപ്പിച്ചുകളയുന്നത് കാണേണ്ടിവരുമോ എന്ന വിഷമത്തിലാണ് ഞാനിവിടെ ഇരിക്കുന്നത്. അവർ എങ്ങനെയെങ്കിലും നമ്മുടെ കൈകളിലേക്ക് വരുമോ. നിമിഷയുമായി ഓണ്‍ലൈനിലോ ഫോണിലോ സംസാരിക്കാനാകില്ല. അവള്‍ ഇടയ്ക്ക് മെസേജ് എഴുതിയിടും. അമ്മ എന്താണ് വിശേഷം, സാറെന്ത് പറഞ്ഞു, എന്ന് മെസേജ് അയക്കും- പ്രേമകുമാരി പറഞ്ഞു.

വിഷയത്തില്‍ സർക്കാരും എംബസിയും നല്ലരീതിയിലുള്ള ഇടപെടലാണ് നടത്തിയതെന്നും പ്രേമകുമാരി . ”വിചാരിക്കുന്നതിലപ്പുറം അവർ കാര്യങ്ങള്‍ചെയ്യുന്നു. പക്ഷേ, ഇന്നലെ വൈകിട്ടത്തെ ചാനല്‍ ചർച്ചയില്‍ പറഞ്ഞത് എനിക്ക് വിഷമമായി. മലയാളി നഴ്സ് നിമിഷപ്രിയയുടെ കാര്യം എന്തായി എന്ന് എഴുതിവരെ ചോദിച്ചിരുന്ന ആളായിരുന്നു ഉമ്മൻചാണ്ടി സർ. ഇപ്പോള്‍ ഇവിടെ സമാധാനം നഷ്ടപ്പെട്ടുപോകുന്നു. എല്ലാമക്കളോടും സ്നേഹത്തോടെ അപേക്ഷിക്കുകയാണ്. ആ വീട്ടിലേക്ക് ഉപദ്രവമായ ഒരുവിവരങ്ങളോ വാർത്തകളോ അവരിലേക്ക് എത്തരുത്. എന്റെ മകളെയും കൊണ്ടേ നാട്ടിലേക്ക് വരൂ എന്നുപറഞ്ഞ് ഞാൻ ഇവിടെ നില്‍ക്കുകയാണ്. സാമുവല്‍ എനിക്കുവേണ്ടി ഇവിടെ എല്ലാസൗകര്യങ്ങളും ഏർപ്പാടാക്കിയാണ് നാട്ടിലേക്ക് പോയത്. 2017 മുതല്‍ ഇന്നേവരെ ദൈവം അവളെ പോറലില്ലാതെ കാത്തു. തലാലിന്റെ വീട്ടുകാരുടെ സ്നേഹം തന്നെയാണ് അത്. തലാലിന് പറ്റിയത് എന്റെ മകന് പറ്റിയതുപോലെയാണ് ഞാൻ ഇപ്പോഴും ചിന്തിക്കുന്നത്. അവരോട് കാലുപിടിച്ച്‌ മാപ്പ് ചോദിക്കുന്നു. എനിക്ക് അവിടെ നേരിട്ട വിഷമം ആദ്യംമുതലേ അറിയാം. തലാല്‍ എന്റെ മകനാണ്. അവനുവേണ്ടി ജീവൻ അർപ്പിക്കാൻ ഞാൻ തയ്യാറാണ്. എന്നെ നാട്ടില്‍കൊണ്ടുപോകാൻ സാറ് ഒരുങ്ങിയിരുന്നു. പക്ഷേ, ഞാൻ തയ്യാറായില്ല. ആ മകന്റെ ആത്മാവിന് ശാന്തികിട്ടാൻ ഞാൻ എന്നും പ്രാർഥിക്കുകയാണ്”, പ്രേമകുമാരി കണ്ണീരോടെ യെമെനില്‍നിന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *