എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.
കൊല്ലം:കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. ബോയ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് (13) മരിച്ചത്. സ്കൂൾ സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം. മറ്റുകുട്ടികളാരോ ആണ് ചെരുപ്പ് എറിഞ്ഞതെന്നു പറയുന്നു. ഇത് എടുക്കാന്‍ മതില്‍വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടി അതിനു മുകളിലൂടെ പോയ ലൈനില്‍ നിന്നും ഷോക്കേൽക്കുകയായിരുന്നു. പെട്ടന്നുതന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

