അതിതീവ്രമഴ’ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർഅതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട്,,​ കണ്ണൂർ,​ വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. മൂന്നു ജില്ലകളിലും വെള്ളിയാഴ്ച റെഡ് അലർട്ടാണ്.
ജനങ്ങൾ ജാഗ്രത പാലിക്കണം; അതിതീവ്രമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത, നാല് ജില്ലകളിൽ റെഡ് അലർട്ട്
കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ല.യിലെ സ്കൂളുകൾ,​ കോളേജുകൾ,​ പ്രൊഫഷണൽ കോളേജുകൾ,​ കേന്ദ്രീയ വിദ്യാലയങ്ങൾ,​ ട്യൂഷൻ സെന്ററുകൾ,​ മദ്രസകൾ ,​ അങ്കണവാടികൾ,​ സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുൻപ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ,​ സർവകലാശാല,​ മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ )​ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *