Skip to content
- Home
- ധർമസ്ഥലയിലെ നൂറിലേറെ സ്ത്രീകളുടെ യും കുട്ടികളുടെ യും കൊലപാതകം പ്രത്യേക അന്വേഷണ സംഘം വേണം. മുൻ സുപ്രീം കോടതി ജഡ്ജ്.
- ബംഗളൂരു: ധർമസ്ഥലയിൽ രഹസ്യമായി നടത്തിയ കൂട്ട ശവസംസ്കാരങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യവുമായി മുൻ സുപ്രിംകോടതി ജഡ്ജും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരുമടങ്ങുന്ന സംഘം. ബംഗളൂരു പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന പ്രസ് മീറ്റിലാണ് മുൻ സുപ്രിംകോടതി ജഡ്ജായ വി. ഗോപാല ഗൗഡയും മുതിർന്ന അഭിഭാഷകരുമടങ്ങുന്ന സംഘത്തിന്റെ ആവശ്യം.
കുറ്റകൃത്യം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ സാക്ഷിയും പരാതിക്കാരനുമായ വ്യക്തി മജിസ്ട്രേറ്റിനു മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അയാൾ തന്നെയാണ് ഇരകളെ കുഴിച്ചുമൂടിയതും. ഈ വിവരങ്ങളെല്ലാം തന്നെ പൊതുജനങ്ങൾക്ക് മുമ്പിൽ ലഭ്യമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗൗഡ പറഞ്ഞു.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അതിന് പിന്നാലെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടും കേസ് അന്വേഷണം കൃത്യമായി നടക്കുന്നില്ല. സത്യം പുറത്തുകൊണ്ടുവരിക എന്നത് പൊലീസിന്റെ ചുമതലയാണെന്നും അന്വേഷണത്തിലെ അപാകതകളെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിശദമായ മെമോറാണ്ടം വഴി അറിയിച്ചിട്ടുണ്ടെന്നും ഗൗഡ വ്യക്തമാക്കി.
വളരെ ഗൗരവമുള്ള ആരോപണങ്ങളായിട്ടുകൂടി കേസ് അന്വേഷിക്കുന്നത് ഡെപ്യൂട്ടി എസ്പിക്ക് കീഴിലെ സബ് ഇൻസ്പെക്ടർ ആണെന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്നും പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഇതിനിടെ
ധർമ്മസ്ഥലയിൽ ഒട്ടേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയ ആളെ കാണാനില്ലാതായി. വിദ്യാർഥിനികളടക്കം നൂറോളം പേരുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് ധർമസ്ഥല ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. സംഭവത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ പോലീസ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവം.
ധർമസ്ഥാലയിൽ
നൂറിലേറെ സ്ത്രീകളുടെ മൃതദേഹം കുഴിച്ചു മൂടിയ ശുചീകരണ തൊഴിലാളി കോടതിയിൽ മൊഴി നൽകിയിരുന്നു
കുട്ടികളടക്കം സ്ത്രീകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവയായിരുന്നു എന്നാണ് ഇദ്ദേഹം മൊഴി നൽകിയത്.
നൂറോളം സ്ത്രീകളെ കുഴിച്ചു മൂടിയതായി വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴി
താൻ കുഴിച്ചു മൂടിയതെന്ന് ഇയാൾ അവകാശപ്പെടുന്ന ഒരു മൃതദേഹത്തിന്റെ അസ്ഥിയും കോടതിക്ക് കൈമാറിയിട്ടുണ്ട്.
ദക്ഷിണ കന്നഡ എസ് പി അസ്ഥികൾ പരിശോധനയ്ക്കായി ഏറ്റെടുത്തു. മൃതദേഹങ്ങൾ കുഴിച്ചിട്ട എല്ലാ സ്ഥലവും കാട്ടിത്തരാമെന്ന് ഇയാൾ കോടതിയിൽ പറഞ്ഞു. വധഭീഷണി ഉണ്ടെന്നറിയിച്ചതിനെത്തുടർന്ന് പൊലീസ് സുരക്ഷ നൽകാൻ കോടതി ഉത്തരവിട്ടു. കേസ് അന്വേഷണം ഊർജിതമായി നടക്കുന്നതായി ദക്ഷിണ കന്നഡ എസ് പി പറഞ്ഞു. എന്നാൽ ഇതുവരെ കേസിൽ ആരെയും ചോദ്യം ചെയ്തിട്ടില്ല.
ഭീഷണിക്ക് വഴങ്ങി നിരന്തരം ജഡങ്ങൾ മറവ് ചെയ്യിച്ചവരുടെ കഴുകൻ കണ്ണുകൾ സ്വന്തം മകൾക്കുനേരെ തിരിഞ്ഞതോടെ കുടുംബത്തോടൊപ്പം ധർമസ്ഥല വിട്ടയാൾ ഇപ്പോൾ കർണാടകക്ക് പുറത്ത് കഴിയുകയാണ്. കല്ലേരിയിലെ പെട്രോൾ പമ്പിൽനിന്ന് 500 മീറ്റർ അകലെ 2010ൽ 12-15 വയസ്സുള്ള വിദ്യാർഥിനിയുടെ ജഡം മറവു ചെയ്തത് മനസ്സിലിന്നും കനലാണെന്ന് ജില്ല പൊലീസിനുള്ള കത്തിൽ പറഞ്ഞു. ആ മോൾ സ്കൂൾ യൂനിഫോം ഷർട്ട് ധരിച്ചിരുന്നു.
പക്ഷേ അവളുടെ പാവാടയും അടിവസ്ത്രവും കാണാനില്ലായിരുന്നു. ആ ഇളംമേനിയിൽ ലൈംഗികാതിക്രമ ലക്ഷണങ്ങൾ വ്യക്തമായി കാണാമായിരുന്നു. കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകളും കണ്ടു. കുഴിയെടുത്ത് സ്കൂൾ ബാഗിനൊപ്പം മറവ് ചെയ്യാൻ എന്നോട് കൽപിച്ചു.വർഷങ്ങളായി ധർമസ്ഥല ഗ്രാമത്തിലും പരിസരത്തും നടന്ന കൊലപാതകങ്ങൾ, ലൈംഗികാതിക്രമങ്ങൾ, മൂടിവെക്കൽ എന്നിവയെക്കുറിച്ചാണ് കത്ത്.
താൻ തുടർച്ചയായി വധഭീഷണി നേരിടുന്നുണ്ട്. ധർമസ്ഥല ഗ്രാമത്തിന്റെയും പരിസര പ്രദേശങ്ങളുടെയും അധികാരപരിധിയിൽ കൊല്ലപ്പെട്ട നിരവധി വ്യക്തികളുടെ, ഏറെയും ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ തന്നെക്കൊണ്ട് നിർബന്ധിച്ച് സംസ്കരിപ്പിച്ചുവെന്ന് അയാൾ കത്തിൽ പറയുന്നു. അവ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുറത്തെടുക്കണമെന്ന് താൻ അഭ്യർഥിക്കുന്നു. പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) ഉടൻ രജിസ്റ്റർ ചെയ്യാനും സാക്ഷികൾക്ക് സംരക്ഷണം നൽകാനും ആവശ്യപ്പെടുന്നു.
താങ്ങാനാവാത്ത കുറ്റബോധത്തിൽനിന്ന് മുക്തി തേടി ഹൃദയഭാരം ഇറക്കിവെക്കാനാണ് വിവരങ്ങൾ സമർപ്പിക്കുന്നത്. കണ്ട ക്രൂരതകളുടെയും കുഴിച്ചിട്ട മൃതദേഹങ്ങളുടെയും ഭാരം പേറി ജീവിക്കാൻ തനിക്ക് കഴിഞ്ഞില്ല.
അതിനാലാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.
11 വർഷംമുമ്പ് താൻ ധർമസ്ഥലയിൽനിന്ന് ചെറിയ കുടുംബത്തെയും കൂട്ടി പലായനം ചെയ്തതാണ്. ഏറ്റവും താഴ്ന്ന ജാതി എന്ന് വിളിക്കപ്പെടുന്ന ഒരു വിഭാഗത്തിലാണ് താൻ ജനിച്ചത്. 1995 മുതൽ 2014 ഡിസംബർ വരെ ധർമസ്ഥലയിലെ ആരാധനാലയത്തിനുകീഴിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. നേത്രാവതി നദിക്കടുത്തും പരിസരത്തും പതിവായി ശുചീകരണ ജോലികൾ ചെയ്തു. സാധാരണ ജോലി എന്ന നിലയിലെ തുടക്കം ക്രമേണ ഹീനമായ കുറ്റകൃത്യങ്ങൾ മറച്ചുവെക്കുക എന്ന ഭയാനക അവസ്ഥയിലേക്ക് മാറി. മൃതദേഹങ്ങൾ ആത്മഹത്യകളോ ആകസ്മിക മുങ്ങിമരണങ്ങളോ ആണെന്നാണ് ആദ്യം കരുതിയത്.
മിക്ക മൃതദേഹങ്ങളും സ്ത്രീകളുടേതായിരുന്നു. അവയിൽ പലതും വസ്ത്രങ്ങളോ അടിവസ്ത്രങ്ങളോ ഇല്ലാതെയാണ് കണ്ടെത്തിയത്. ലൈംഗികാതിക്രമത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. മുറിവുകളും ശ്വാസംമുട്ടിച്ചതിന്റെ അടയാളങ്ങളും കാണപ്പെട്ടു. 1998ഓടെ പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനുപകരം ഈ മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ തന്റെ സൂപ്പർവൈസർമാർ നിർദേശിച്ചു.
വിസമ്മതിക്കുകയും പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർബന്ധിക്കുകയും ചെയ്തപ്പോൾ തന്നെ കഠിനമായി മർദിച്ചു. അവരുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്താൽ നിന്നെ കഷണങ്ങളാക്കും, നിന്റെ ശരീരം മറ്റുള്ളവരെപ്പോലെ കുഴിച്ചിടും, നിന്റെ മുഴുവൻ കുടുംബത്തെയും ബലിയർപ്പിക്കും എന്നായിരുന്നു ഭീഷണി.
നേരത്തെ ഈ ജോലി വഹിച്ചിരുന്ന ആളെ വിസമ്മതിച്ചതിനെത്തുടർന്ന് കാണാതായിരുന്നു. മൃതദേഹങ്ങൾ സംസ്കരിക്കേണ്ട പ്രത്യേക സ്ഥലങ്ങളിലേക്ക് സൂപ്പർവൈസർമാർ തന്നെ വിളിക്കുമായിരുന്നു. പലപ്പോഴും ഇവ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോ സ്ത്രീകളോ ആയിരുന്നു. അവർ അടിവസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന്റെ മുറിവുകളുണ്ടായിരുന്നു. ചില മൃതദേഹങ്ങളിൽ ആസിഡ് പൊള്ളലേറ്റതിന്റെ പാടുകളും കാണാനായി
മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു 20 കാരിയുടെ ജഡം. അവരുടെ ശരീരം പത്രം കൊണ്ട് മൂടിയിരുന്നു. മൃതദേഹം മാത്രമല്ല അവരുടെ ചെരിപ്പുകളും മറ്റു വസ്തുക്കളും കത്തിച്ചുകളയാനും നിർദേശം ലഭിച്ചു. ധർമസ്ഥലയിൽ ഭിക്ഷാടനത്തിനെത്തിയ ദരിദ്രരും നിരാലംബരുമായ പുരുഷന്മാരെ ആസൂത്രിതമായി കൊലപ്പെടുത്തിയ നിരവധി കേസുകൾ താൻ കണ്ടിട്ടുണ്ട്.
കൊല നടത്തിയ രീതി വളരെ ക്രൂരമായിരുന്നു. മുറികളിലെ കസേരകളിൽ കെട്ടിയിട്ട് പിന്നിൽനിന്ന് ടവ്വലുകൾ കഴുത്തിലിട്ട് പിറകോട്ട് വലിച്ച് ശ്വാസം മുട്ടിച്ചു.
തന്റെ കൺമുന്നിലാണ് ഈ കൊലപാതകങ്ങൾ നടന്നത്. ഈ മൃതദേഹങ്ങൾ കാട്ടിൽ ആഴത്തിൽ കുഴിച്ചിടാൻ നിർദേശം ലഭിച്ചു. ചിലപ്പോഴൊക്കെ തെളിവുകൾ അവശേഷിക്കാതിരിക്കാൻ ഡീസൽ ഒഴിച്ച് കത്തിക്കാൻ ഉത്തരവിട്ടിരുന്നു. നൂറുകണക്കിന് മൃതദേഹങ്ങൾ ഈ രീതിയിൽ സംസ്കരിച്ചിട്ടുണ്ടാകുമെന്ന് താൻ കണക്കാക്കുന്നു.
2014 ആയപ്പോഴേക്കും അനുഭവിച്ചുകൊണ്ടിരുന്ന മാനസിക പീഡനം അസഹനീയമായി. സൂപ്പർവൈസറുമായി ബന്ധപ്പെട്ട ഒരാൾ തന്റെ കുടുംബത്തിലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചപ്പോൾ എത്രയും വേഗം രക്ഷപ്പെടണമെന്ന് മനസ്സിലാക്കി. ആ വർഷം ഡിസംബറിലായിരുന്നു പലായനം.