മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മേപ്പയ്യൂർ: മേപ്പയൂർ കീഴ്പ്പയ്യൂർ വീടിന് തീപ്പിടിച്ചു .വീട്ടുകാർ രക്ഷപ്പെട്ടു. കീഴ്പ്പയ്യൂർതയ്യിൽ അഷ്‌റഫിന്റെ 5000 സ്വ് കയർ ഫീറ്റുള്ള വീടിനാണ്തീപിടിച്ചത്. ഫർണ്ണീച്ചറുകൾ കത്തി നശിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അടുക്കളയിലെ ഫ്രിഡ്ജിന്റെ ഭാഗത്തുനിന്നും തീ ഉയർന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പുക പടർന്നതോടെ വീട്ടിലുണ്ടായിരുന്നവർ ഉടനടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ബി. കെ. ഭരതന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്
വീടിന്റെ അടുക്കളഭാഗവും അവിടെയുണ്ടായിരുന്ന വീട്ടുപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. വീടിനുള്ളിൽ തടി ഉപയോഗിച്ചുള്ള ഇന്റീരിയർ പ്രവൃത്തികൾ കൂടുതലായി ചെയ്തിരുന്നതിനാൽ തീ അതിവേഗം മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. ഇന്റീരിയർ പണികൾക്കും സീലിംഗിനും വ്യാപകമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
⊶

