ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

പുവ്വാട്ട് പറമ്പ് –
പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് രവികുമാർ പനോളി ചടങ്ങ് ഉൽഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് വി.എം.അഹമദ് കായലം അദ്ധ്യക്ഷത വഹിച്ചു. സി.യം.സദാശിവൻ, എൻ.അബൂബക്കർ , കെ.രാധാകൃഷ്ണൻ , ഇ. രാമചന്ദ്രൻ ,ആർ.വി.വിജയൻ , സതീഷ് പെരിങ്ങൊളം, ശബരി മുണ്ടക്കൽ, വിനോദ് എളവന, വിനോദ് കളത്തിങ്ങൽ, എ.നാസർഖാൻ, എ.പി. മോഹൻദാസ് ,എൻ. മൊയ്തീൻ, ഗംഗാധരൻ നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.കെ.ആബിദ് സ്വാഗതവും ഹരിദാസൻ നായർ കണ്ണമ്പത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *