AI girlfriend

പെരുമണ്ണ മുണ്ടുപാലത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിടയിൽ കണ്ടെത്തി.

പെരുമണ്ണ : ( കോഴിക്കോട് ) പെരുമണ്ണ മുണ്ടുപാലത്ത് വീട്ടിലുള്ളിൽ യുവാവിനെ മരിച്ചനിടയിൽ കണ്ടെത്തി ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ ഷെരീഖ് ആണ് മരിച്ചത്.മുണ്ടുപാലം പുത്തൂർ മഠം റോഡിൽ സരിഗ ബസ്റ്റോപ്പിന് സമീപത്തുള്ള വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി
ഷെരീഖിന്റെ സുഹൃത്തായ ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് മരണം സംബന്ധിച്ച് വിവരം പന്തീരാങ്കാവ് പോലീസിൻ നേരിട്ട് എത്തി അറിയിക്കുന്നത്ഷെരീക്കിനെ താൻ തലക്ക് അടിച്ച് കൊന്നിട്ടുണ്ടെന്നും
മൃതദേഹംമുണ്ടു പാലത്തെ വീട്ടിലുണ്ടെന്നുമാണ് പോലീസിനെ
അറിയിച്ചത്.
ഉടൻതന്നെ പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.എന്നാൽ കൊലപാതകം പോലീസ് സ്ഥിരികരിച്ചിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു. മരിച്ച ഷെരീഖ് മൊബൈൽ ഫോൺ ടെക്നീഷ്യനാണ് .ലഹരിയാണോ മരണകാരണമെന്ന സംശയമാണ് ഇപ്പോൾ പോലീസിനുള്ളത്.വിവരം നൽകിയ അഷ്റഫ് പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്.ഭാര്യ ഫിദ, മകൾ ഹെൻസ

Leave a Reply

Your email address will not be published. Required fields are marked *