AI girlfriend

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോഴിക്കോട് :കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 01/08/2026 ( ശനിയാഴ്ച) ജില്ല കലക്ടർ  അവധി പ്രഖ്യാപിച്ചു

അവധി കലക്ടറുടെ ഫെയ്‌സ് ബുക്ക് പേജിൽ ഇന്ന് രാവിലെ ഏഴ് മണിക്കാണ് അറിയിപ്പായി വന്നത് . വൈകി വന്ന അറിയിപ്പ് കാരണം കുട്ടികൾ പലരും സ്‌കൂളിൽ എത്തി തിരിച്ചു പോരുകയായിരുന്നു

( ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).

Leave a Reply

Your email address will not be published. Required fields are marked *