കറുത്ത കുർത്തയും പൈജാമയും ധരിച്ചതിന്റെ പേരിൽ മുസ്‌ലിമാണെന്ന് ആരോപിച് ബംഗാളിൽ നാടക പ്രവർത്തകന് ക്രൂര മർദ്ദനം
കൊൽക്കത്ത :മുസ് ലിമാണെന്ന് കരുതി വേഷം നോക്കി നാടക പ്രാവർത്തകന് ക്രൂര മർദ്ദനം
കറുത്ത കുർത്തയും പൈജാമയും ധരിച്ചതിന്റെ പേരിൽ മുസ്‌ലിമാണെന്ന് ആരോപിച്ചണ് പശ്ചിമ ബംഗാളിൽ നാടക പ്രവർത്തകനായ സുഭങ്കർ ദാസ്ശർമ്മയ്ക്ക് നേരെ ക്രൂരമായ ആക്രമണം നടത്ത്
.കൊൽക്കത്തയിലെ നാടക പ്രകടനത്തിന് ശേഷം ശ്യാമനഗർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് നാലംഗ സംഘം സുഭങ്കറിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു.നീ മുസ്‌ലിമാണോ? എന്ന അവരുടെ ചോദ്യത്തിന് “ഞാൻ ഒരു മുസ്‌ലിം ആണെങ്കിൽ തന്നെ എന്താണ് പ്രശ്നം? ഈ രാജ്യം മുസ്ലീങ്ങളുടേത് കൂടിയല്ലേ?” എന്ന് മറുപടി നൽകിയതോടെ അക്രമികൾ ‘ജയ് ശ്രീറാം’ വിളികളോടെ സുഭങ്കറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.മുഖത്തും ചെവിയിലും നെഞ്ചിലും മർദ്ദനമേറ്റ് റോഡിൽ ബോധരഹിതനായി വീണ അദ്ദേഹത്തെ മണിക്കൂറുകൾക്ക് ശേഷമാണ് വീട്ടിലെത്തിക്കാൻ സാധിച്ചത്.ആക്രമണത്തിൽ സുഭങ്കറിന്റെ കാതുപടലത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ നാടക കലാജീവിതത്തെത്തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.സംഭവത്തിൽ നോവപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

