AI girlfriend

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണം

കാർ യാത്രക്കാരിയായ റിയ ഫാത്തിമയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്.

തൃശൂർ :കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണ. കാർ യാത്രക്കാരിയായ റിയ ഫാത്തിമയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്.സ്വകാര്യ ആശുപത്രിയിലുള്ള സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ 20 ലേറെ പേർക്ക് പരിക്കുണ്ട്.
നിരവധി വാഹനങ്ങളിൽ ഇടിച്ച ബസ് വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. കാർ, ബൈക്ക്, വാൻ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളിലാണ് ഇടിച്ചതിന് ശേഷമാണ് വീട്ടുമതിലിൽ ഇടിച്ച് ബസ് നിന്നത്. ഉച്ചക്ക് 2.15 ഓടെ പട്ടാന്പി റോഡിലാണ് അപകടമുണ്ടായത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് അപകടത്തിന്റെ ദൃസാക്ഷികൾ പറയുന്നത്.
കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളിൽ ഇടിച്ചിച്ചിട്ടുണ്ട്. കാറിലാണ് ആദ്യം ഇടിച്ചത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടിരുന്നു. വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *