ഡൽഹിയിലെ സിജെപി പ്രതിഷേധത്തിൽ ഐഎസ്ഐ സാന്നിധ്യമുണ്ടെന്ന് ആരോപണമുന്നയിച്ച അമൃത്സർ പൊലീസ് കമ്മിഷണറെ നീക്കി
അമൃത സർ :ഡൽഹിയിലെ സിജെപി പ്രതിഷേധത്തിൽ ഐഎസ്ഐ സാന്നിധ്യമുണ്ടെന്ന്
ആരോപണമുന്നയിച്ച
അമൃത്സർ പൊലീസ് കമ്മിഷണ ഗുർപ്രീത് സിംഗ് ഭുള്ളറെ പഞ്ചാബ് സർക്കാർ
നീക്കി. പുതുതായി അമൃത്സർ ബോർഡർ റേഞ്ച് ഡിഐജിയായ ഹർമൻബീർ സിംഗിനെയാണ് പുതിയ പൊലീസ് കമ്മിഷണറായി നിയമിച്ചത്. ഓഗസ്റ്റ് ഏഴിന് പഞ്ചാബ് ആഭ്യന്തരകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഉത്തരവ് വന്നതോടെ ഗുർപ്രീത് സിംഗിന്റെ സ്ഥലംമാറ്റം ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. പോലീസ് മേധാവിയുടെ പരാമര്‍ശത്തിന് സ്ഥലംമാറ്റവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് മുന്‍ കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു ചോദിച്ചു. ഭുള്ളറുടെ പ്രസ്താവനകൾ എഎപിക്കുള്ളിൽ അസ്വസ്ഥത ഉണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
പാകിസ്ഥാൻ ഭീകരശൃംഖലയുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി അമൃത്സർ പൊലീസ് കമ്മിഷണറേറ്റ് അറിയിച്ചതിന് പിന്നാലെയാണ് സ്ഥലംമാറ്റം. അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. വിദേശത്തുള്ള ഐഎസ്ഐ ഹാൻഡ്ലർമാരുടെ നിർദേശപ്രകാരം പ്രതികൾ പ്രവർത്തിച്ചെന്നും സുരക്ഷാ സ്ഥാപനങ്ങളിൽ നിരീക്ഷണം നടത്തിയെന്നും പോലീസ് ആരോപിച്ചിരുന്നു

