AI girlfriend

‘വന്ദേമാതരം ആലപിക്കണമെന്ന നിർദ്ദേശം സംസ്ഥാന സർക്കാരിൻ്റെതല്ല, ഗോൾവാക്കറെ മഹത്വ വത്കരിച്ചതിൽ കർശന നടപടിയുണ്ടാവും

കാസർ കോട് :കാസർകോട് നടന്ന ഫ്രീഡം ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ മഹത്വവത്കരിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. ചോദ്യപേപ്പർ തയ്യാറാക്കിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, വിദ്യാർഥികൾക്കിടയിലേക്ക് ചരിത്രത്തെ വളച്ചൊടിക്കുന്ന ഇത്തരം കാര്യങ്ങൾ എത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദ്ദേശം സംസ്ഥാന സർക്കാരിന്റേതല്ലെന്നും രാജ്ഭവനി നിന്നുള്ളതാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.

ഉയർന്ന ഫ്രീഡം ക്വിസ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പരിപാടിയല്ലെന്നും പ്രാദേശികമായി ചിലർ സംഘടിപ്പിച്ചതാണെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് കേന്ദ്രീകൃതമായി തയ്യാറാക്കി, പരിശോധിച്ച് അയക്കുന്ന ചോദ്യപേപ്പറുകളല്ല ഇതിനായി ഉപയോഗിച്ചത്. തങ്ങളുടെ ചില രഹസ്യ അജണ്ടകൾ നടപ്പാക്കാനുള്ള വളരെ കുൽസിതമായ ഒരു ശ്രമമാണ് ഏതാനും ചില അധ്യാപകരോ മറ്റ് ആളുകളോ ചേർന്ന് നടത്തിയിട്ടുള്ളത്. സദുദേശത്തോടെ പ്രാദേശികമായി നടക്കുന്ന പരിപാടികളെ ദുരുപയോഗം ചെയ്യുകയാണ് ഇവർ ചെയ്തത്. ഇത്തരം ദുരുദേശപരമായ ചോദ്യങ്ങൾ എങ്ങനെ ഇതിൽ ഉൾപ്പെട്ടു എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഡിജിഇക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *