AI girlfriend

പരസ്ത്രീബന്ധം ഭാര്യയെ അറിയിച്ച ജാർഖണ്ഡ് സ്വദേശിയെ എടവണ്ണപ്പാറയിൽ 3-ാം നിലയിൽ നിന്ന് താഴേക്കെറി ഞ്ഞുകൊന്നു

മലപ്പുറം :എടവണ്ണപ്പാറ എടശ്ശേരിക്കടവിൽ വാടക ക്വാട്ടേഴ്സിൽ ജാർഖണ്ഡ് സ്വദേശി മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പ്രകാശ് ഡുംഡു (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശിയായ സുനിൽ കിറോ (38) ആണ് വാഴക്കാട് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം
പരസ്ത്രീബന്ധം ഭാര്യയെ അറിയിച്ച ജാർഖണ്ഡ് സ്വദേശിയെ മലപ്പുറത്ത് 3-ാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞുകൊന്ന

മലപ്പുറം എടവണ്ണപ്പാറ എടശ്ശേരിക്കടവിൽ വാടക ക്വാട്ടേഴ്സിൽ ജാർഖണ്ഡ് സ്വദേശി മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പ്രകാശ് ഡുംഡു (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശിയായ സുനിൽ കിറോ (38) ആണ് വാഴക്കാട് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
സുനിൽ കിറോ
ക്വാർട്ടേഴ്സിന് താഴെ ഡുംഡുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഒപ്പം താമസിച്ചിരുന്നവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സുനിൽ കിറോയ്ക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രകാശ് ഡുംഡു പ്രതിയുടെ ഭാര്യയോട് പറഞ്ഞിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ പ്രകാശിന്റെ തല ചുമരിലിടിച്ച് ബോധം കെടുത്തിയ ശേഷം, ക്വാർട്ടേഴ്സിന്റെ മൂന്നാം നിലയിലെ അഴികളില്ലാത്ത ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *