നീതിക്കും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയത്തിയ നേതാവ് രാഹുൽ ഗാന്ധി

തിരുവനന്തപുരം :സമാനതകളില്ലാത്ത അനുഭവങ്ങളുടെ സമരക്കടലായിമാറിയ വി.എസ് ന് അന്ത്യാപോചാരമർപ്പിക്കാൻ എത്തിയത് പതിനായിരങ്ങൾ. ആ ജീവിതം പകർന്ന അനുഭവങ്ങളുടെ ഊർജം ഏറ്റുവാങ്ങി ജനസഞ്ചയം പുറത്ത് കടലിരമ്പംപോലെ മുദ്രാവാക്യം വിളിക്കുന്നു. മൃതദേഹത്തിനരികെ പ്രിയ സഖാക്കളും കുടുംബവും.ചെങ്കനല്‍ താണ്ടിക്കടന്ന സഖാവിനെ ഒരു നോക്കു കാണാൻ  എ.കെ. ജി. സെന്ററില്‍ എത്തിയത് പതിനായിരങ്ങളാണ്. രാവിലെ 9 മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ചയോടെ ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.നാളെ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം നടത്തും. ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം.

നീതിക്കും  ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട അദ്ദേഹം പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 |

കെ.കെ. രമ എം.എൽ. എ
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യൂതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ.കെ രമ എംഎല്‍എ.
‘ചന്ദ്രശേഖരന്റെ കൊലപാതകം വി.എസിനുള്ള താക്കീതായിരുന്നു, ശൂന്യതയിലായപ്പോള്‍ അദ്ദേഹം വന്നത് വ്യക്തിജീവിതത്തില്‍ തന്ന ധൈര്യം ചെറുതല്ല’
കെ.കെ രമ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടി വിട്ടു വീഴ്ച ഇല്ലാതെയാണ് വി.എസ് പോരാടിയതെന്നും കെ.കെ രമ പറഞ്ഞു സമരചരിത്രത്തിന്റെ യുഗം അവസാനിച്ചു, ഇനി ഒരു വി എസ് ഇല്ല. ജനങ്ങള്‍ക്ക് വേണ്ടി വിട്ടു വീഴ്ച ഇല്ലാതെയാണ് വി.എസ് പോരാടിയതെന്നും കെ.കെ രമ പറഞ്ഞു.
പാര്‍ട്ടിക്ക് അകത്തെ ജനവിരുദ്ധ നിലപാടുകള്‍ക്ക് എതിരെ പോരാടി. ശൂന്യതയിലായപ്പോള്‍ , വി എസ് വന്നത് , വ്യക്തിജീവിതത്തില്‍ തനിക്ക് തന്ന ധൈര്യം ചെറുതല്ലെന്നും കെ.കെ രമ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി കുലം കുത്തി എന്ന് വിശേഷിപ്പിച്ചപ്പോള്‍ വി. എസ് ചന്ദ്രശേഖരനെ ധീരനായ സഖാവെന്ന് വിശേഷിപ്പിച്ചു. കൊല്ലിച്ചവര്‍ക്കും കൊലയാളികള്‍ക്കും എതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചുവെന്നും കെ.കെ രമ വ്യക്തമാക്കി.
എം.എ. ബേബി
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. സ്വയം നവീകരണവും തൊഴിലാളി രാഷ്ട്രീയത്തിന്റെ മൂല്യങ്ങളോടുള്ള വിട്ടുവീഴ്ചയില്ലായ്മയുമാണ് സഖാവ് വി.എസിനെ കേരളത്തിലെ ജനങ്ങളുടെ അനിഷേധ്യനേതാവാക്കിയതെന്നും അങ്ങ് കാണിച്ച വഴി ഞങ്ങൾക്കെന്നും മാർഗമായിരിക്കുമെന്നും എം.എ ബേബി പറഞ്ഞു.
ജനങ്ങളോട്, ജനങ്ങളുടെ ഭാഷയിൽ ധീരതയോടെ നേരിട്ടു സംവദിക്കുന്ന സഖാവ് വി.എസിന്റെ പ്രസംഗശൈലിയും ഓരോ പ്രവർത്തകരോടും ബന്ധം പുലർത്തുന്ന പ്രവർത്തനശൈലിയും ഓരോ പുതിയ കാര്യവും പഠിച്ച് സ്വയം നവീകരിക്കാനുള്ള അവസാനിക്കാത്ത ത്വരയും ആണ് സഖാവ് വിഎസിനെ ഉന്നത കമ്യൂണിസ്റ്റ് നേതാവാക്കിയത്. അഴിമതിയോടും സമൂഹത്തിലെ മറ്റു ജീർണതകളോടും വിട്ടുവീഴ്ചയില്ലാത്ത യുദ്ധമായിരുന്നു സഖാവ് വി.എസിന്റെ മറ്റൊരു പ്രത്യേകതയെന്ന് എം.എ ബേബി ഫേസ്ബുക്കിൽ കുറിച്ചു

റസാഖ് പാലേരി

വി.എസിന്റെ വിയോഗത്തോടെ രാഷ്ട്രീയ കേരളത്തിന്റെ സംഭവബഹുലമായ അധ്യായത്തിനാണ് പരിസമാപ്തി വീഴുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കേരളത്തിലെ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ജനകീയ സമരങ്ങളിലും വ്യതിരിക്തമായ നിലപാട് ഉയർത്തിപ്പിടിക്കുവാൻ അദ്ദേഹത്തിന് പലപ്പോഴും സാധിച്ചിട്ടുണ്ട് അദ്ദേഹം എടുത്തു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *