AI girlfriend

ഗസ്സയിലെ കുഞ്ഞുങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പട്ടം പറത്തൽ ക്യാമ്പെയിനിൽ പങ്കെടുത്തതിന് വനിത ആക്ടി വിസ്റ്റിന്‍റെ വീട്ടിൽ മുംബൈ പൊലീസ്ൻ്റെ റെയ്ഡ്

മുംബൈ : ഗസ്സയിലെ കുഞ്ഞുങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പട്ടം പറത്തൽ ക്യാമ്പെയിനിൽ പങ്കെടുത്തതിന് വനിത ആക്ടിവിസ്റ്റിന്‍റെ വീട്ടിൽ മുംബൈ പൊലീസ്ൻ്റെ റെയ്ഡ. മൂന്ന് ഫലസ്തീൻ അനുകൂല പ്രവര്‍ത്തകരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വാറണ്ടില്ലാതെയാണ് ആക്ടിവിസ്റ്റിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് ഫലസ്തീൻ (ഐപിഎസ്പി) പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിലെ കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കാമ്പെയ്‌നായ ഗ്ലോബൽ ഗാസ കൈറ്റ് വീക്കെൻഡിൽ മുബൈയിലെ ആക്ടിവിസ്റ്റുകൾ ഈയിടെ പങ്കെടുത്തിരുന്നു. സിവിൽ വസ്ത്രത്തിലെത്തിയ ഉദ്യോഗസ്ഥർ ഹർഷദ എന്ന ഐപിഎസ്പി വളണ്ടിയറുടെ വസതിയിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തുകയും ബലമായി തടങ്കലിൽ വയ്ക്കുകയും ചെയ്തുവെന്ന് സംഘടന ആരോപിക്കുന്നു. വാറന്‍റോ ലിഖിത നോട്ടീസോ പരിശോധനക്കുള്ള മറ്റ് രേഖകളോ ഹാജരാക്കാതെയാണ് പിന്നീട് യൂണിഫോമിലെത്തിയ പൊലീസ് സംഘം അവരുടെ വീട്ടിൽ പരിശോധന നടത്തിയതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, അവരുടെ ചില സാധന സാമഗ്രികൾ പൊലീസ് പിടിച്ചെടുത്തതായും സംഘടന വ്യക്തമാക്കി. റെയ്ഡ് ഒൻപത് മണിക്കൂറിലധികം സമയം നീണ്ടുനിന്നുവെന്ന് ഐപിഎസ്പി കൂട്ടിച്ചേര്‍ത്തു.

പൊലീസ് നടപടി ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണെന്നും ഹർഷദയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമായും ഐപിഎസ്പി വിശേഷിപ്പിച്ചു. ഒരു കുട്ടി പട്ടം പറത്തുന്നത് ഇസ്രായേലിന് ഭീഷണിയാണ് എന്നാണോ സിവിൽ വസ്ത്രത്തിലെത്തിയ ഉദ്യോഗസ്ഥർ ഹർഷദ എന്ന ഐപിഎസ്പി വളണ്ടിയറുടെ വസതിയിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തുകയും ബലമായി തടങ്കലിൽ വയ്ക്കുകയും ചെയ്തുവെന്ന് സംഘടന ആരോപിക്കുന്നു. വാറന്‍റോ ലിഖിത നോട്ടീസോ പരിശോധനക്കുള്ള മറ്റ് രേഖകളോ ഹാജരാക്കാതെയാണ് പിന്നീട് യൂണിഫോമിലെത്തിയ പൊലീസ് സംഘം അവരുടെ വീട്ടിൽ പരിശോധന നടത്തിയതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ ഫലസ്തീന് നൽകിയ പിന്തുണക്ക് വിപരീതമാണ് രാജ്യത്തെ ഫലസ്തീൻ അനുകൂല പ്രവർത്തകർക്കെതിരായ ആവർത്തിച്ചുള്ള നടപടിയെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഫലസ്തീൻ വിഷയത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് സംഘം ആരോപിച്ചു.തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങൾ കൂട്ടായ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയേ ഉള്ളുവെന്നും മുംബൈ പൊലീസിന് അത് മനസിലായിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *