AI girlfriend

മദ്യപിക്കുന്നതിന് ഇടയിൽ വാക്കു തർക്കം സുഹൃത്തിനെ കുത്തിക്കൊന്നു.

തൃശൂർ :വടക്കാഞ്ചേരി കൊളത്താശ്ശേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു. തെക്കുംകര സ്വദേശി സോളമൻ (38) ആണ് കൊല്ലപ്പെട്ടത്. കട്ടിലപ്പൂവം സ്വദേശി എൽദോസാണ് കേസിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. എൽദോസിന്റെ വീട്ടിൽ സോളമനും മറ്റ് രണ്ട് സുഹൃത്തുക്കളും ഉൾപ്പെടെ നാല് പേർ ചേർന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

കുത്തേറ്റ സോളമനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ എൽദോസ് സമീപത്തെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

സംഭവസമയത്ത് സോളമനോടൊപ്പം മദ്യപിച്ചിരുന്ന രണ്ടുപേരിൽ ഒരാളെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോളമനും എൽദോസും ഒരുമിച്ച് തടിപ്പണി ചെയ്തിരുന്നവരാണെന്നും പൊലീസ് അറിയിച്ചു. എൽദോസിനെതിരെ നേരത്തെയും നിരവധി കേസുകളുണ്ടെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *