പൗരത്വം തടഞ്ഞ് 4 പേരെ തടങ്കലിൽ വെച്ച എഫ് ആർ ഒ ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
കൊൽക്കത്ത:എസ്ഐആർ അപ്പീൽ ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ പൗരത്വ നടപടിയിലേക്ക് കടന്ന ബിലാസ്പൂർ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസര്‍ക്കെതിരെ(FRO) രൂക്ഷവിമര്‍ശനവുമായി കൊൽക്കത്ത ഹൈക്കോടതി. മുർഷിദാബാദിൽ നിന്നുള്ള നാല് തൊഴിലാളികളുടെ പൗരത്വം നിർണയിക്കാൻ നടപടി സ്വീകരിച്ച എഫ്ആര്‍ഒയുടെ അധികാരത്തെയാണ് കോടതി ചോദ്യം ചെയ്തത്.
മുർഷിദാബാദിലെ സംസർഗഞ്ച് സ്വദേശിയായ മൊസ്താകിം ഷെയ്ഖ് നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കൃഷ്ണ റാവു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയിച്ച് നാലുപേരെയും ബിലാസ്പൂരിൽ ഒരു മാസത്തിലേറെയായി തടങ്കലിൽ വച്ചിരിക്കുകയാണ്.സുപ്രിം കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിൽ, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഇവരുടെ അപ്പീൽ നിലനിൽക്കുന്നുണ്ടെന്ന് ഹരജിക്കാരൻ കോടതിയെ
അപ്പീൽ നിലനിൽക്കെ എഫ്ആര്ഒക്ക് എങ്ങനെയാണ് സമാന്തരമായി ഈ വ്യക്തികളുടെ പൗരത്വം തീരുമാനിക്കാൻ സാധിക്കുകയെന്ന് ജസ്റ്റിസ് റാവു ചോദിച്ചു. ”നിങ്ങളുടെ അധികൃതരുടെ ചുമതല എന്താണ്? ട്രൈബ്യൂണലിന്റെ ചുമതല എന്താണ്? നിങ്ങളുടെ അധികൃതർ ഇതേ സമയം തന്നെ പൗരത്വം നിർണയിക്കുകയാണെങ്കിൽ, ഈ വിഷയം സുപ്രിംകോടതിക്ക് വിട്ടുകൊണ്ട് ഞാൻ ഉത്തരവിറക്കാം. അധികാരികൾ തന്നെയാണ് മുഴുവൻ പൗരത്വവും തീരുമാനിക്കുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?” എന്ന് കോടതി ചോദിച്ചു. ഇത്
പരസ്പര വിരുദ്ധമാണെന്ന് വിശേഷിപ്പിച്ച കോടതി, അധികൃതർ തന്നെ പൗരത്വത്തിൽ സമാന്തരമായി തീരുമാനമെടുക്കുകയാണെങ്കിൽ നിലവിലുള്ള അപ്പീലിന് എന്താണ് പ്രസക്തിയെന്നും ആരാഞ്ഞു


