ബാലിക ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷ പ്രചരണം ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ:സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷവും ബാലികയ്ക്കെതിരേ ലൈംഗിക അധിക്ഷേപവും നടത്തിയ ആർഎസ് എസ് പ്രവർത്തകൻ വിമല്‍ ശിവശക്തിയെ മുഴക്കുന്ന് പോലിസ് അറസ്റ്റ് ചെയ്തു.
ഇയാളെ പിന്നീട് കോടതി റിമാന്റ് ചെയ്തു.
എസ് ഡി പി ഐ മുഴക്കുന്ന് പഞ്ചായത്ത് ജോയിൻ്റ് സെക്രട്ടറി യൂനുസ് വിളക്കോട് നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായത്.
സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് താഴെയാണ് ഇയാള്‍ വര്‍ഗീയപരവും ലൈംഗിക അധിക്ഷേപകരവുമായ കമന്റിട്ടത്. അബാക്കസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ബാലികയെ എസ് ഡി പി ഐ അനുമോദിച്ചതിൻ്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴായിരുന്നു അധിക്ഷേപം. ഇതേ തുടര്‍ന്നാണ് മുഴക്കുന്ന് പഞ്ചായത്ത് ജോയിൻ്റ് സെക്രട്ടറി യങ് ഡെമോക്രാറ്റ് പേരാവൂർ മണ്ഡലം കമ്മിറ്റി അംഗവുമായ യൂനുസ് വിളക്കോട് പരാതി നല്‍കിയിത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

