AI girlfriend

കാസർകോട് റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പോർട്ടർ അറസ്റ്റിൽ.

കാസർകോട്:  കാസർകോട് റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പോർട്ടർ അറസ്റ്റിൽ റെയിൽവേ പാഴ്സൽ ഓഫീസിലെ പോർട്ടറായ കെ. ഇസ്മായിലിനെയാണ് കാസർകോട് റെയിൽവേ പോലീസ് പിടികൂടിയത്.

റെയിൽവേ സ്റ്റേഷനിലെ ഡോർമെറ്ററിയിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ചു എന്നാണ് കേസ്. യുവതിയെ തള്ളിയിട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. റെയിൽവേ പോലീസ് ഉടൻ തന്നെ ഇടപെട്ട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസവും ട്രെയിനിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മറ്റൊരു സംഭവത്തിൽ കാസർകോട്ട് അറസ്റ്റ് നടന്നിരുന്നു. കർണാടക സ്വദേശിയായ അയ്യപ്പ (23) എന്നയാളെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ എൽ.ടി.ടിയിലേക്കുള്ള സ്പെഷ്യൽ ട്രെയിനിലെ ഭിന്നശേഷിക്കാർക്കുള്ള കോച്ചിൽ വെച്ചായിരുന്നു യുവതിക്ക് നേരെ അതിക്രമമുണ്ടായത്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ റെയിൽവേ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *