AI girlfriend

എസ്ഐആർ ക്രമക്കേടുകൾ ക്കെതിരെ നവംബർ 1-ന് ഡൽഹിയിൽ ‘ചലോ ദില്ലി മാർച്ച്’ ; ‘പോലീസിനെയു ലാത്തിയെയും ഭയപ്പെടേണ്ടതില്ല – രാഹുൽ ഗാന്ധി

ന്യൂഡെൽഹി :എസ്ഐആർ ക്രമക്കേടുകൾക്കെതിരെ നവംബർ 1-ന് ഡൽഹിയിൽ നടക്കുന്ന ‘ചലോ ദില്ലി രാംലീല മാർച്ച്വൻ വിജയമാക്കാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി രംഗത്ത്. ഈ മാർച്ച് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയുള്ളതല്ലെന്നും, മറിച്ച് രാജ്യത്തിൻ്റെ ആത്മാവിനെയും ഭരണഘടനയെയും സംരക്ഷിക്കാനും വോട്ട് ചോരി തടയാനുമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.ഞായറാഴ്ച രാംലീല മൈതാനത്ത് മഹാറാലിയില്‍ പത്ത് ലക്ഷത്തോളം പേരെ അണിനിരത്താനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.

പോലീസിന്റെയും ലാത്തികളുടെയും നടപടികളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും, ഭരണഘടനയെ സംരക്ഷിക്കാനായി എല്ലാവരും ഒന്നിച്ച് തെരുവിൽ ഇറങ്ങണമെന്നും രാഹുൽ ഗാന്ധി ജനങ്ങളോടും വിദ്യാർത്ഥി സംഘടനകളോടും അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവരുടെ നടപടികളിൽ മടുത്ത മുഴുവൻ ജനങ്ങളും ജനാധിപത്യം സംരക്ഷിക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നവംബർ 1-ലെ രാംലീല റാലിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാംലീല മൈതാനത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി ഏകദേശം 3,000 പോലീസ് ഉദ്യോഗസ്ഥരെയും AI അധിഷ്ഠിത സിസിടിവി ക്യാമറകളും വിന്യസിച്ചിട്ടുണ്ട്. 40,000-ത്തോളം ആളുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ജന്തർമന്തറിലേക്കും മറ്റ് നിരോധിത മേഖലകളിലേക്കും പ്രതിഷേധക്കാർ നീങ്ങുന്നത് തടയാൻ പോലീസ് പ്രത്യേക പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *