ട്രെയിനിൽ കയറുന്നതിന് മുമ്പ് യാത്രക്കാരനായ യുവാവിനെ പാമ്പ് കടിച്ചു.

ചേർത്തല: യാത്രക്കാരനായ യുവാവിന് റെയിൽവേ സ്റ്റേഷനിൽ നിന്ന് പാമ്പുകടിയേറ്റു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഗുരുവായൂർ എക്സ്പ്രസിൽ കയറുന്നതിനിടെയാണ് കടിയേറ്റത്. നഗരസഭ 23-ാം വാർഡിൽ ഉത്രാടം ഹൗസിൽ ജയകുമാറിന്റെ മകൻ ജയരാജി (26)നാണ് കടിയേറ്റത്. ഉടൻതന്നെ യാത്ര ഒഴിവാക്കി.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലിലും എത്തിച്ചു.നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിടെക് വിജയിച്ച ശേഷം ജയരാജ് ഐഎസ്ആർഒയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. പരിശീലനത്തിന് ഒപ്പമുണ്ടായിരുന്ന കുട്ടുകാരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരിലേയ്ക്ക് പോകാനായി എത്തിയതായിരുന്നു ജയരാജ്.

Leave a Reply

Your email address will not be published. Required fields are marked *