ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; യൂത്ത് ലീഗ് നേതാവ് ടി.പി. ഹാരിസ് കസ്റ്റഡിയില്‍.
മലപ്പുറം: ജില്ലാ പഞ്ചായത്ത് പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ പരാതിയിൽ ‘ജില്ലാ പഞ്ചായത്തംഗവും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ടി.പി. ഹാരിസ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. മക്കരപറമ്പ് ഡിവിഷന്‍ അംഗമാണ് ടി.പി. ഹാരിസ്.ദുബായില്‍ നിന്നും വിമാന മാര്‍ഗമെത്തിയ ഹാരിസിനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടുകയായിരുന്നു. തട്ടിപ്പ് കേസില്‍ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. ഇയാളെ ഒന്നാം പ്രതിയായും പഞ്ചായത്ത് സെക്രട്ടറി എസ്. ബിജുവിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി മലപ്പുറം ഡി.വൈ.എസ്.പിക്ക് കൈമാറിയിരുന്നു. പരാതിക്കാരിലൊരാള്‍ വ്യാഴാഴ്ച മൊഴി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. വിശ്വാസവഞ്ചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.

