ഓടിക്കൊണ്ടിരുന്ന ബസ്സിനടിയിലേക്ക് ചാടി യുവാവിൻ്റെ ആത്മഹത്യാ ശ്രമം.
കോഴിക്കോട് കല്ലായിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബിസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം.ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ജീവൻ രക്ഷിച്ചു. കല്ലായി റെയിൽവേ സ്റ്റേഷൻ സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.
കൊളത്തറ മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന എമറാൾഡ് ബസിന്റെ അടിയിലേക്കാണ് യുവാവ് എടുത്ത് ചാടിയത്. പെട്ടന്ന് തന്നെ ഡ്രൈവർ ബ്രേക്ക് ചവിട്ടിയാൽ യുവാവ് ബിസിനടിയിൽ കുടുങ്ങാതെ രക്ഷപെടുകയായിരുന്നു. പിന്നാലെ യുവാവ് സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു. പോയത് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കാണെന്നാണ് വിവരം. ഇതര സംസ്ഥാനതൊഴിലാളിയായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

