ബിജെപി, സിപിഎം വോട്ട് കൊള്ളക്കെതിരെ കുന്ദമംഗലം നിയോജകമണ്ഡലം യുഡിഎഫ് ജനാധിപത്യ സംരക്ഷണ റാലി നടത്തും.

കുറ്റിക്കാട്ടൂർ;
ബിജെപി, സിപിഎം വോട്ട് കൊള്ളക്കെതിരെ ആഗസ്ത് 29ന് വൈകുന്നേരം 5 മണിക്ക് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ യു.ഡി. എഫ് ജനാധിപത്യസം
രക്ഷണ റാലിയും പൊതുസമ്മേളനവും നടത്തും. കുന്ദമംഗലം നിയോജകമണ്ഡലം ലെയ്സൺ കമ്മിറ്റി
യോഗം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ ഉൽഘാടനം ചെയ്തു.
ചെയർമാൻ എം പി കേളുക്കുട്ടി അധ്യക്ഷത വഹിച്ചു. കൺവീനർ എ ടി ബഷീർ സ്വാഗതം പറഞ്ഞു.
കെ മൂസ്സ മൗലവി,ഖാലിദ് കിളിമുണ്ട,
എൻ പി ഹംസ മാസ്റ്റർ ഒ ഹുസൈൻ എന്നിവർ  പ്രസംഗിച്ചു.
അഷ്റഫ് കായക്കൽ നന്ദി പറഞ്ഞു
2025 സെപ്റ്റംബർ 15 നും 20 നും ഇടയിൽ എല്ലാ വാർഡുകളിലും യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ച് വോട്ടേഴ്സ് മീറ്റ്
നടത്തുമെന്ന് മണ്ഡലം കമ്മറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *