രാഹുലിനെതിരെ അധ്യക്ഷസ്ഥാനം ഒഴിയും, ആരോപണത്തിൽ പ്രതികരണമില്ലാതെ രാഹുൽ. ,

എറണാകുളം: നടിയും മോഡലുമായ റിനി ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാൻഡ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കും. AICC വിഷയത്തിൽ അന്വേഷണം നടത്തും. എന്നാൽ എംഎൽഎ സ്ഥാനത്തിൽ മാറ്റമില്ലാതെ തുടരും. ആരോപണത്തെ പറ്റി പല നേതാക്കൾക്കും അറിവുണ്ടായിരുന്നെന്നും വിവരങ്ങൾ പുറത്തുവരുന്നു. വിഷയത്തിൽ ഇതുവരെ കോൺഗ്രസ്എംഎൽഎമാരുടെയോ എംപിമാരുടെയോ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രതികരണവും ഉണ്ടായിരുന്നില്ല. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നീക്കണമെന്ന നിലപാടിൽ വി.ഡി സതീശനും.

 

തെരഞ്ഞെടുക്കപ്പെട്ടഅധ്യക്ഷനായതിനാൽ രാഹുൽമാങ്കൂട്ടത്തിലിനെ നീക്കം ചെയ്യില്ല. രാജിവച്ച് ഒഴിയാനാണ് നിർദേശം. രാജിവെച്ചില്ലെങ്കിൽ പിസിസി നേതൃത്വത്തിൽ നിന്നും റിപ്പോർട്ട് തേടിയശേഷം പുറത്താക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചാൽ കോൺഗ്രസ് പ്രതിസന്ധിയിലാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
എന്നാൽ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണ
ങ്ങളെക്കുറിച്ച് അറിയില്ലെന്നും അതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരാളെയും കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ല. ഇപ്പോഴത്തെ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും എ തങ്കപ്പൻ പറഞ്ഞു.
വനിതകൾക്കെതിരെ ആര് അതിക്രമം നടത്തിയാലും കോൺഗ്രസ്‌ സംരക്ഷിക്കില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ല. അതേക്കുറിച്ച് പ്രതികരിക്കാൻ താൻ ആളല്ല. ഡിസിസിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും എ തങ്കപ്പൻ പറഞ്ഞു.
രാഹുലിന് പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാ
വനിത നേതാവ് ആവശ്യപ്പെടു

Leave a Reply

Your email address will not be published. Required fields are marked *