മണ്ണഞ്ചേരി വയോധിക വധം; നിരപരാധിയായ അബൂബക്കറിന് ജാമ്യം,

ആലപ്പുഴ: അമ്പലപ്പുഴ ഒറ്റപ്പനയില്‍ ഹംലത്ത് എന്ന മധ്യവയസ്സായ സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത നിരപരാധിയായ മണ്ണഞ്ചേരി സ്വദേശിയും ഒറ്റപ്പന ജുമാമസ്ജിദിലെ ജീവനക്കാരനുമായിരുന്ന ‘ പോലിസ്“ റിമാന്‍ഡ് ചെയ്തിരുന്നു. അബൂബക്കറിനെ കള്ളക്കേസില്‍ കുടുക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കോടതിയില്‍ പോലിസിന്റെ വാദങ്ങള്‍ പൊളിഞ്ഞു. അബൂബക്കറിന് വേണ്ടി അഡ്വ: കെ നജീബ് ഹാജരായി,
മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തില്‍ തിടുക്കത്തില്‍ പ്രതിയെ പിടിച്ചു എന്ന് വരുത്തി തീര്‍ത്ത് സ്ഥാനമാനങ്ങളും പ്രശസ്തിയും നേടുന്നതിന് വേണ്ടി ചെയ്ത പ്രവര്‍ത്തനമാണ് ഒരു നിരപരാധിക്ക് കൊലക്കേസില്‍ അഴിയെണ്ണേണ്ടി വന്നത്. മാധ്യമങ്ങളില്‍ പ്രതിയെ പിടികൂടിയെന്നും പ്രതി കുറ്റം സമ്മതിച്ചു എന്ന രീതിയിലും വാര്‍ത്തകള്‍ വന്നതോടെ അദ്ദേഹവും കുടുംബവും പൊതുസമൂഹത്തിന്റെ മുമ്പില്‍ അവഹേളിക്കപ്പെട്ട നിലയിലാണുള്ളത്. ഒരാളെ കൊലയാളിയാക്കി ചിത്രീകരിച്ച ശേഷം യഥാര്‍ത്ഥ പ്രതികളെ പിടിച്ചു എന്ന് വീണ്ടും പോലിസുകാര്‍ തന്നെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *