പെരുവയലിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം.

പെരുവയൽ: പെരുവയലിൽ സ്കൂട്ടർഇടിച്ച് കാൽനടയാത്രക്കാരിമരിച്ചു.

മാവൂർ ചെറൂപ്പ
പുനത്തിൽ താമസിക്കും നെരോത്ത് നഫീസയാണ് മരണപ്പെട്ടത്.
മാവൂർ കോഴിക്കോട് റോഡിൽ പെരുവയലിന് സമീപത്ത് വെച്ച് രാത്രി ഏഴരയോടെയാണ് സംഭവം. ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടയിൽ അമിത വേഗതയിൽ എത്തിയ സ്കൂട്ടർ നഫീസയെ ഇടിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കൊച്ചുമകനും സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *