സമൃദ്ധിയുടെ കാലത്തിൻ്റെ ഓർമകൾ പുതുക്കി ഓണവും വിമോചന സന്ദേശം പകർന്ന് നബിദിനവും.. നാടെങ്ങും ആഘോഷം

10 വിഷ്യൻ്റെ നബിദിന ,ഓണം ആശംസകൾ

ഗൃഹാതുര ഓർമകൾ സമ്പന്നമാക്കിയ ഐതിഹ്യങ്ങളുടെ കഥകൾ ഓർത്ത്
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണവും
വിമോചനത്തിൻ്റെ സന്ദേശവുമായി വന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനവും
സാഹോദര്യത്തിൻ്റെ
സന്തോഷം പങ്കു വെക്കലായി മാറുകയാണ്…

മലയാളികൾ പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടെങ്ങും ആഘോഷ തിമിർപ്പിലാണ്.
കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമായിരുന്ന ഒരു കാലം ഓണത്തിനുണ്ട്
ഇന്ന് തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും
അന്യം നിന്ന കാലത്ത്
തമിഴ്നാട്ടിലെ പൂവുകൾ വാങ്ങി പൂക്കളമൊരുക്കാനെ മലയാളിക്ക് നിവൃത്തിയുള്ളൂ.
സമൃദിയുടെ സദ്യ ഒരുക്കി ഓണത്തെ ആഘോഷമാക്കുമ്പോൾ സാഹോദര്യത്തിൻ്റെ വെച്ചു വിളമ്പലായി ഓണം മനസ്സിൽ നിറയും
കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലാണ് നമുക്ക് ഓണം.

സമാധാനത്തിൻ്റെയും, സഹാനുഭൂതിയുടെയും, സാഹോദര്യത്തിൻ്റെയും സന്ദേശങ്ങൾ ആണ് മുഹമ്മദ് നബി ലോകത്തോട് പ്രചരിപ്പിച്ചത്. ജന്മദിനത്തിൽ പ്രവാചക കീർത്തനങ്ങളും സന്ദേശങ്ങളും പങ്കു വെക്കുകയാണ്.. മനുഷ്യ ജീവിതത്തിൻ്റെ വിമോചന സ്വപ്നങ്ങളും മർദ്ദിതരുടെ സ്വാതന്ത്ര്യവും  പ്രവാചക സന്ദേശത്തിൻ്റെ പ്രധാനപ്പെട്ട അധ്യാപനമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *